App Logo

No.1 PSC Learning App

1M+ Downloads
ഏത് രോഗത്തിനെതിരെയുള്ള കേരള ആരോഗ്യവകുപ്പിന്റെ ക്യാമ്പയ്‌നാണ് "വിവാ കേരളം" ?

Aക്ഷയം

Bകാൻസർ

Cമലമ്പനി

Dഅനീമിയ

Answer:

D. അനീമിയ

Read Explanation:

'അനീമിയ മുക്ത കേരളം' എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ക്യാമ്പയിൻ - വിവാ കേരളം (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് )

രാജ്യപുരോഗതിക്കായി വേറിട്ട പ്രവർത്തനം കാഴ്ചവെക്കുന്നവർക്ക് സ്വതന്ത്ര സംഘടനയെ സ്കോച്ച് ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം ലഭിച്ച കേരള സഹകരണ വകുപ്പിന്റെ പദ്ധതി- കെയർ ഹോം

 ശൈശവ വിവാഹത്തെക്കുറിച്ച് രഹസ്യ വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി - പൊൻവാക്ക്

 അതിക്രമങ്ങൾ അതിജീവിച്ച സ്ത്രീകൾക്കും കുട്ടികൾക്കും ധന സഹായം നൽകുന്ന പദ്ധതി - ആശ്വാസ നിധി


Related Questions:

സംസ്ഥാനത്തെ അംഗപരിമിതർക്ക് പ്രതിവർഷം ഒരു ലക്ഷം രൂപവരെ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുന്ന പദ്ധതി

താഴെപ്പറയുന്നവയിൽ ദാരിദ്ര്യ നിർമാർജ്ജനം ലക്ഷ്യമാക്കി സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്ക്കരിച്ച കുടുംബശ്രീയുമായി യോജിക്കുന്ന പ്രസ്താവന /പ്രസ്താവനകൾ കണ്ടെത്തുക ;

  1. കുടുംബശ്രീ സംഘടനാ സംവിധാനത്തിലെ അടിസ്ഥാന ഘടകം അയൽക്കൂട്ടങ്ങളാണ്
  2. വാർഡ് തലത്തിൽ ഓരോ അയൽക്കൂട്ടങ്ങളിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിക്കുന്നതാണ് ഏരിയാ ഡെവലപ്മെന്റ് സൊസൈറ്റി
  3. കുടുംബശ്രീ സംവിധാനത്തിന്റെ അടിത്തറയായ ലഘു സമ്പാദ്യ പദ്ധതിയാണ് മൈക്രോ ഫിനാൻസ് പദ്ധതി
  4. സംസ്ഥാന സർക്കാറിന്റെ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നിയന്ത്രണത്തിലാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്

    വിമുക്തി ജില്ലാതല എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ താഴെപ്പറയുന്നവരിൽ ആരെല്ലാം അംഗങ്ങളാണ് ?

    1. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്
    2. ജില്ലാ കളക്ടർ
    3. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ
    4. വിമുക്തി മാനേജർ
      കേരള സാമൂഹ്യസുരക്ഷാമിഷൻ എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകുന്ന പ്രതിമാസ ധനസഹായ പദ്ധതി
      പൊതുജനങ്ങൾക്ക് ലഹരിവസ്തുക്കളെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ വേണ്ടി "യോദ്ധാവ്" എന്ന മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചത് ആര് ?