പ്രസിദ്ധമായ വേലകളി നിലനിലക്കുന്ന ജില്ല ഏത് ?
Aതൃശൂർ
Bആലപ്പുഴ
Cപത്തനംതിട്ട
Dകൊല്ലം
Answer:
B. ആലപ്പുഴ
Read Explanation:
- തെക്കൻ കേരളത്തിലെ ചില ക്ഷേത്രങ്ങളിലാണ് പുരുഷന്മാർ അവതരിപ്പിക്കുന്ന വേലകളി അരങ്ങേറുന്നത്.
- നായർ പട്ടാളത്തിന്റെ തലപ്പാവും പരമ്പരാഗത വേഷവുമാണ് നർത്തകർ അണിയുക.
- കൊമ്പ്, കുഴൽ, മദ്ദളം, ഇലത്താളം എന്നിവയുടെ താളത്തിനൊത്ത് വാളും പരിചയുമേന്തിയാണ് നൃത്തം. ചടുലതയാർന്ന ചുവടുകളാണ് വേലകളിയുടെ സവിശേഷത.
- അമ്പലപ്പുഴയിലാണത്രെ വേലകളിയുടെ ഉത്ഭവം. ചെമ്പകശ്ശേരി പട്ടാളത്തിന്റെ തലവനായിരുന്ന മാത്തൂർ പണിക്കർ ജനങ്ങൾക്ക് ആയോധനകലയിലുളള താത്പര്യം കൂട്ടാനായാണ് വേലകളി പ്രചരിപ്പിച്ചതെന്നു കരുതുന്നു.
- ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന് അവതരിപ്പിക്കുന്ന സ്ഥിരം കലാരൂപങ്ങളിലൊന്നാണ് വേലകളി.