താഴെപ്പറയുന്നവയിൽ വടക്കൻ കേരളത്തിൽ പ്രചാരമുള്ള അനുഷ്‌ഠാന കലAമയിൽപ്പീലിത്തൂക്കംBപടയണിCമുടിയേറ്റ്Dതെയ്യംAnswer: D. തെയ്യം Read Explanation: വടക്കൻ കേരളത്തിൽ പ്രചാരത്തിലുള്ള ഒരു പ്രധാന അനുഷ്ഠാന കലയാണ് തെയ്യം.തെയ്യം എന്നത് ഉത്തര കേരളത്തിലെ കാവുകളിലും തറവാടുകളിലും കളിയാട്ടമായും പെരുങ്കളിയാട്ടമായും മറ്റും കെട്ടിയാടുന്ന ഒരു അനുഷ്ഠാന കലാരൂപമാണ്. ഇത് പ്രധാനമായും കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കണ്ടുവരുന്നത്. വിവിധ ദേവതകളെയും വീരപുരുഷന്മാരെയും പ്രതിനിധീകരിക്കുന്ന തെയ്യക്കോലങ്ങൾ കെട്ടിയാടുന്നത് ഈ കലയുടെ ഒരു പ്രധാന സവിശേഷതയാണ്.തെയ്യം കെട്ടിയാടുന്നതിന് മുൻപായി തോറ്റം, വെള്ളാട്ടം തുടങ്ങിയ ചടങ്ങുകളുണ്ടാവാറുണ്ട്. Read more in App