Challenger App

No.1 PSC Learning App

1M+ Downloads
ഏത് വിദ്യാഭ്യാസ കമ്മീഷനാണ് സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയത്. "സ്ത്രീകളുടെയും പുരുഷന്മാരുടെയും വിദ്യാഭ്യാസത്തിന് പൊതുവായ അനേകം ഘടകങ്ങൾ ഉണ്ടായിരിക്കണം, എന്നാൽ പൊതുവായി ഇന്നത്തെ പോലെ എല്ലാ കാര്യങ്ങളിലും ഒരു പോലെ ആയിരിക്കരുത്"

Aആനന്ദകൃഷ്ണൻ കമ്മീഷൻ

Bരാധാകൃഷ്ണൻ കമ്മീഷൻ

Cമുതലിയാർ കമ്മിഷൻ

Dകോത്താരി കമ്മീഷൻ

Answer:

B. രാധാകൃഷ്ണൻ കമ്മീഷൻ

Read Explanation:

രാധാകൃഷ്ണൻ കമ്മീഷൻ

  • 1948-ൽ ഡോ. എസ്. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ഇന്ത്യയിൽ സ്ഥാപിതമായ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ 
  • യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ എന്നും അറിയപ്പെടുന്നു 
  • സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സർവകലാശാലാ വിദ്യാഭ്യാസത്തിന്റെ അവസ്ഥ വിലയിരുത്തുന്നതിനും അത് മെച്ചപ്പെടുത്തുന്നതിനുള്ള ശുപാർശകൾ നൽകുന്നതിനുമാണ് കമ്മീഷനെ ചുമതലപ്പെടുത്തിയത്.

1949-ൽ സമർപ്പിച്ച റിപ്പോർട്ടിൽ നിന്നുള്ള ചില പ്രധാന ശുപാർഷകൾ ഇവയാണ് :

  • തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുക
  • സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുക
  • യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ രൂപീകരിക്കുക
  • 12 വർഷത്തെ പ്രീ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നടപ്പിലാക്കുക 

സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി രാധാകൃഷ്ണൻ കമ്മീഷൻ നൽകിയ  ചില ശുപാർശകൾ :

  • സ്ത്രീകളുടെയും പുരുഷൻമാരുടെയും വിദ്യാഭ്യാസത്തിന് പൊതുവായ അനേകം ഘടകങ്ങൾ ഉണ്ടായിരിക്കണം, എന്നാൽ പൊതുവായി, എല്ലാ കാര്യങ്ങളിലും ഒരേപോലെ ആയിരിക്കരുത്
  • സ്ത്രീകളുടെ വിദ്യാഭ്യാസ അവസരങ്ങളിൽ ഒരു കുറവും വരുത്തരുത്, പകരം വലിയ വർദ്ധനവ് ഉണ്ടാകണം.
  • പ്രാഥമികമായി പുരുഷന്മാർക്ക് വേണ്ടിയുള്ള കോളേജുകളിൽ സ്ത്രീകൾക്ക് കൂടി വിദ്യാഭാസത്തിന്  ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണം.
  • സ്ത്രീകൾക്ക് നാഗരികതയും  സാമൂഹിക ഉത്തരവാദിത്വവും  മനസ്സിലാക്കാൻ വിദ്യാഭ്യാസം സഹായകമാകണം 
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യത ഉണ്ടായിരിക്കണം 

Related Questions:

ഇന്ത്യയിൽ ക്യാംപസ് സ്ഥാപിക്കുന്ന ആദ്യ വിദേശ സർവകലാശാല ?

Select the chapters of the University Grants Commission Act from the following

  1. Preliminary
  2. Establishment of the Commission
  3. Power and functions of the commission
  4. Miscellaneous
    1825 ൽ കൽക്കത്തയിൽ രാജാ റാം മോഹൻ റോയ് സ്ഥാപിച്ച കോളേജ് ഏത് ?
    Shikshalokam - Educational Leadership Platform - is a philanthropic initiative founded and funded by
    ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം - 2020 (NEP 2020) റിപ്പോർട്ട് തയ്യാറാക്കാൻ രൂപീകരിച്ച സമിതിയുടെ ചെയർമാൻ ?