Challenger App

No.1 PSC Learning App

1M+ Downloads
മഗധയുടെ രാജവായിരുന്ന ചന്ദ്രഗുപ്ത മൗര്യൻ സ്ഥാപിച്ച സാമ്രാജ്യം ?

Aമൗര്യ സാമ്രാജ്യം.

Bചോഴ സാമ്രാജ്യം

Cപാണ്ട്യ സാമ്രാജ്യം

Dഗുപ്ത സാമ്രാജ്യം

Answer:

A. മൗര്യ സാമ്രാജ്യം.

Read Explanation:

മൗര്യ സാമ്രാജ്യം

  • മഗധയുടെ രാജവായിരുന്ന ചന്ദ്രഗുപ്ത മൗര്യൻ സ്ഥാപിച്ച സാമ്രാജ്യമാണ് മൗര്യ സാമ്രാജ്യം.

  • ബി.സി. 321 മുതൽ ബി.സി. 185 വരെ ആയിരുന്നു ഈ സാമ്രാജ്യം നിലനിന്നത്.

  • ഇതിൽ ചന്ദ്രഗുപ്ത മൗര്യൻ മുതൽ അശോക ചക്രവർത്തി വരെയുള്ള മൂന്നു രാജാക്കന്മാരുടെ ഭരണകാലമായ തൊണ്ണൂറ്റി മൂന്നു വർഷങ്ങൾ ഭാരത ചരിത്രത്തിലെ പ്രധാനമായ കാലഘട്ടമായാണ് വിലയിരുത്തുന്നത്.

  • ഇന്ത്യാ ഉപഭൂഖണ്ഡം ഏതാണ്ട് മുഴുവനായും ഒരു ഭരണാധികാരിയുടെ കീഴിൽ വന്നത് അക്കാലത്താണ്.

  • ആ കാലഘട്ടത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ശക്തിയുള്ളതും എക്കാലത്തേയും ഏറ്റവും വിസ്തൃതിയുള്ളതുമായ ഭരണമായിരുന്നു മൗര്യന്മാരുടേത്.

  • ഒൻപത് തലമുറ രാജാക്കന്മാരാണ് ആ കാലയളവിൽ ഭരിച്ചത്.

  • മൗര്യരുടെ ഒരു സേനാനായകനായിരുന്ന പുഷ്യാമിത്രശുംഗനാണ് അവസാന മൗര്യചക്രവർത്തിയായിരുന്ന ബൃഹദ്രഥനെ വധിച്ച് സാമ്രാജ്യത്തിന് അന്ത്യം വരുത്തിയത്.

  • അതോടെയാണ് ഔദ്യോഗികമായി മൗര്യസാമ്രാജ്യ ഭരണം മാറുന്നതെങ്കിലും അതിനുണ്ടായ കാരണങ്ങൾ നേരത്തേ തന്നെ ശക്തമായി വേരോടിത്തുടങ്ങിയിരുന്നു.


Related Questions:

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. മഗധം ഭരിച്ചിരുന്ന നന്ദന്മാരിൽ അവസാന രാജാവായ ധനനന്ദനെ തോല്പിച്ചാണ് ചന്ദ്രഗുപ്തൻ സിംഹാസനം കരസ്ഥമാക്കുന്നത്.
  2. ആന്ത്രെകോത്തുസ് എന്നാണ് ചന്ദ്രഗുപ്തനെ വിളിച്ചിരുന്നത്.
  3. അലക്സാണ്ടർ പൗരവ രാജാവായ പോറസിനെ ചതിയിലൂടെ തോല്പിച്ചു.
    Our national emblem is taken from the pillar erected by Emperor Ashoka at:
    To which dynasty did the Asoka belong?
    സെലൂക്കസ് നികേറ്ററും ചന്ദ്രഗുപ്തനും സന്ധിയിൽ ഏർപ്പെട്ടത് :
    Who wrote the famous book ‘Indica’ an account of the Mauryan Empire in India?