അന്നജത്തെ ഭാഗീകമായി മാൾടോസ് ആക്കി മാറ്റുന്ന ഉമിനീരിലെ രാസാഗ്നി ഏതാണ് ?Aസലൈവറി ആമിലേസ്BലൈസോസംCഅമൈല പെക്ടിൻDഇതൊന്നുമല്ലAnswer: A. സലൈവറി ആമിലേസ്Read Explanation:ഉമിനീർഗ്രന്ഥികൾ മൂന്ന് ജോഡി ഉമിനീർഗ്രന്ഥികളാണ് വായിൽ ഉള്ളത്. ഉമിനീർഗ്രന്ഥികളിൽനിന്നു സ്രവിക്കുന്ന ഉമിനീരിൽ അടങ്ങിയിരിക്കുന്നത് : സലൈവറി അമിലേസ് (Salivary amylase), ലൈസോസൈം (Lysozyme) ശ്ലേഷ്‌മം ഭക്ഷണത്തെ വിഴുങ്ങാൻ പാകത്തിൽ വഴുവഴുപ്പുള്ളതാക്കുന്നത് ശ്ലേഷ്‌മമാണ്. ഭക്ഷണത്തിലൂടെ പ്രവേശിക്കുന്ന രോഗാണുക്കളെ ഒരു പരിധിവരെ നശിപ്പിക്കുന്നതിന് ലൈസോസൈം സഹായിക്കുന്നു. സലൈവറി അമിലേസ് അന്നജത്തെ ഭാഗികമായി മാൾട്ടോസ് എന്ന പഞ്ചസാരയാക്കുന്നു.