App Logo

No.1 PSC Learning App

1M+ Downloads
ജനിതക പശ എന്നറിയപ്പെടുന്ന എൻസൈം ?

Aറെസ്ട്രിക്ഷൻ എന്ടോനൂക്ലിയസ്

Bലൈസോസൈം

Cലീഗെസ്

Dഇവയൊന്നുമല്ല

Answer:

C. ലീഗെസ്

Read Explanation:

  • ജീവികളുടെ ജനിതകഘടനയിൽ അഭിലഷണീയമായ തരത്തിൽ മാറ്റം വരുത്തി ജീവികളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്ന സാങ്കേതികവിദ്യയാണ് ജനിതക എഞ്ചിനീയറിങ് (Genetic Engineering).
  • ജീനുകളെ മുറിച്ചെടുക്കാനും കൂട്ടിച്ചേർക്കാനും കഴിയുമെന്ന കണ്ടെത്തലാണ് ഇതിൻ്റെ അടിസ്ഥാനം.
  • ജീനുകളെ മുറിച്ചെടുക്കാനും കൂട്ടിചേർക്കാനും എൻസൈമുകളെയാണ് പ്രയോജനപ്പെടുത്തുന്നത്.
  • ജീനുകളെ മുറിച്ചുമാറ്റാൻ ഉപയോഗിക്കുന്നത് റെസ്ട്രിക്‌ഷൻ എൻഡോന്യൂക്ലിയേസ് (Restriction Endonuclease) എന്ന എൻസൈമാണ്.
  • ഇത് ജനിതക കത്രിക (Genetic scissors) എന്നറിയപ്പെടുന്നു.
  • വിളക്കിച്ചേർക്കാൻ ഉപയോഗിക്കുന്നത് ലിഗേസ് (Ligase) എന്ന എൻസൈമാണ്.
  • ഇത് ജനിതക പശ (Genetic glue) എന്നറിയപ്പെടുന്നു.

Related Questions:

AaBb-നെ aabb ഉപയോഗിച്ച് ക്രോസ് ചെയ്താൽ, സന്താനങ്ങളുടെ എത്ര അനുപാതം aabb ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം?
Which of the following are the correct gametes produced by TtYy
താഴെ തന്നിരിക്കുന്നവയിൽ ഏതാണ് അല്ലീലിക് ജീൻ ഇടപെടലിന്റെ ഉദാഹരണം.
താഴെ കൊടുത്തിരിക്കുന്നതിൽ ഏതിലാണ് പ്ലാസ്മ ജീനുകൾ കാണപ്പെടുന്നത് ?
യൂപ്ലോയിഡി _____________________ എന്നതിലെ ക്രോമസോം വ്യതിയാനമാണ്