Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകൾ ഏത് സംഭവവുമായി ബന്ധപ്പെട്ടതാണ്?

  • ജവഹർലാൽ നെഹ്റു കോൺഗ്രസ്സ് പ്രസിഡൻന്റായി തെരഞ്ഞെടുക്കപ്പെട്ടു
  • “പൂർണ്ണ സ്വരാജ്" പ്രമേയം പാസ്സാക്കി
  • 1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി കൊണ്ടാടാൻ തീരുമാനിച്ചു

Aകറാച്ചി സമ്മേളനം

Bലാഹോർ സമ്മേളനം

Cകൽക്കത്താ സമ്മേളനം

Dനാഗ്‌പൂർ സമ്മേളനം

Answer:

B. ലാഹോർ സമ്മേളനം

Read Explanation:

ലാഹോർ സമ്മേളനം (1929)

  • ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ വഴിത്തിരിവായിരുന്നു 1929 ൽ ലാഹോറിൽ വച്ച് നടന്ന INC സമ്മേളനം 
  • ജവഹർലാൽ നെഹ്റുവായിരുന്നു അധ്യക്ഷൻ
  • ഇന്ത്യൻ സ്വാതന്ത്യസമരത്തിൻ്റെ അന്തിമലക്ഷ്യം പൂർണസ്വരാജ് (സമ്പൂർണസ്വാതന്ത്യം) ആണെന്ന് ഈ സമ്മേളനം പ്രഖ്യാപിച്ചു.
  • ഗാന്ധിജിയുടെ നേതൃത്വത്തിൽ സിവിൽ നിയമ ലംഘനം ആരംഭിക്കാനും  തീരുമാനിച്ചു.
  • ബ്രിട്ടീഷുകാരുടെ ജനവിരുദ്ധമായ സിവിൽ നിയമങ്ങളെ ലംഘിക്കുക എന്നതായിരുന്നു ഇതു കൊണ്ട് ഉദ്ദേശിച്ചത്.
  • വട്ടമേശ സമ്മേളനങ്ങൾ  ബഹിഷ്‌കരിക്കുവാനും സമ്മേളനത്തിൽ തീരുമാനമായി
  • ലാഹോർ സമ്മേളനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യമായി, 1930 ജനുവരി 26 നു ത്രിവർണ്ണ പതാക ഉയർത്തിക്കൊണ്ടും ദേശഭക്തി ഗാനങ്ങൾ പാടിയും സ്വാതന്ത്ര്യ ദിനം ആഘോഷിക്കപ്പെട്ടു.

Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ ആദ്യത്തെ ദേശീയ പ്രക്ഷോഭം ഏത്?
The east and west Bengal are the two chambers of the same Heart "Who said this?​
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മൂന്നാമത് സമ്മേളനം നടന്നത് എവിടെ വെച്ചാണ് ?
Who was the founder of Indian National Congress?
Who is regarded as the official historian of Indian National Congress ?