App Logo

No.1 PSC Learning App

1M+ Downloads
സ്വതന്ത്ര സമരസേനാനിയായിരുന്ന സൂര്യ സെൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം

Bചിറ്റഗോങ് ആയുധപ്പുര ആക്രമണം

Cഇന്ത്യൻ നാവിക സമരം

Dലാഹോർ ഗൂഢാലോചനക്കേസ്

Answer:

B. ചിറ്റഗോങ് ആയുധപ്പുര ആക്രമണം

Read Explanation:

ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ വിപ്ലവകാരിയായ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു സൂര്യ സെൻ(1894–1934). 1930 ഏപ്രിൽ 30 നാണ് ചിറ്റഗോങ് പ്രവിശ്യയിലെ പോലീസിന്റെയും മറ്റ് അനുബന്ധ സേനകളുടെയും പ്രധാന ആയുധശാല സൂര്യസെന്നിന്റെ നേതൃത്ത്വത്തിലുള്ള ആയുധധാരികളായ വിപ്ലവകാരികൾ പിടിച്ചെടുത്തു. അവിടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് മാസ്റ്റർ ദായുടെ നേതൃത്വത്തിൽ പ്രാദേശിക വിപ്ലവ ഗവൺമെന്റ് രൂപീകരിച്ചതായി പ്രഖ്യാപിച്ച് പതാക ഉയർത്തി. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ ബ്രിട്ടീഷുകാർ തിരിച്ചടിച്ചു.


Related Questions:

"ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ" എന്ന ഗ്രന്ഥത്തിന്റെ കർത്താവാര്?
Who called Jinnah 'the prophet of Hindu Muslim Unity?
ഒരു അന്താരാഷ്ട്രവേദിയിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയത് ആര്?
1857 ലെ വിപ്ലവത്തിന്റെ ബിഹാറിൽ നേതൃത്വം കൊടുത്തത് ആര് ?
Who among the following attained martyrdom in jail while on hunger strike?