App Logo

No.1 PSC Learning App

1M+ Downloads
'ഫ്രഞ്ചു വിപ്ലവത്തിൻ്റെ ബൈബിൾ' എന്നറിയപ്പെടുന്ന റൂസ്സോയുടെ പ്രസിദ്ധമായ കൃതി ഏത് ?

Aഎമിലി

Bദി സോഷ്യൽ കോൺട്രാക്‌ട്

Cദി സ്പിരിറ്റ് ഓഫ് ലോസ്

Dദി എയ്‌ജ് ഓഫ് ലൂയിസ് XIV

Answer:

B. ദി സോഷ്യൽ കോൺട്രാക്‌ട്

Read Explanation:

ജീൻ ജാക്വസ് റുസ്സോ

  • വിദ്യാഭ്യാസത്തിൽ പ്രകൃതിവാദത്തിന് തുടക്കം കുറിച്ച ഫ്രഞ്ച് ചിന്തകനാണ്.
  • ശിശുക്കള ശിശുക്കളായി തന്നെ കാണണമെന്നും മുതിർന്നവരുടെ പതിപ്പായി കാണരുതെന്നും അദ്ദേഹത്തിൻറെ ക്യതിയായ എമിലിയിൽ പറയുന്നു.  
  • കുഞ്ഞുങ്ങളെ മാതൃഭാഷ സംസാരിക്കാൻ ശീലിപ്പിക്കുക.
  • പ്രകൃതിയുമായി അടുത്തറിയാൻ ചെടികളും പൂക്കളുമൊത്ത് സ്വതന്ത്രമായി ഇടപെടാനുള്ള സാഹചര്യങ്ങൾ ലഭ്യമാക്കുക. 
  • "നെഗറ്റീവ് വിദ്യാഭ്യാസം" എന്ന ആശയം മുന്നോട്ടുവച്ചത് റൂസ്സായാണ്.
  • ശിശുവിന്റെ പ്രവണതകൾക്കും ശേഷികൾക്കും അനുസരണമായ വിദ്യാഭ്യാസമാണ് നെഗറ്റീവ് വിദ്യാഭ്യാസം
  • കുട്ടികളുടെ നൈസർഗ്ഗികമായ വാസനകൾക്ക് മുൻതൂക്കം നൽകി അവയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ളതാകണം വിദ്യാഭ്യാസം. 
  • അദ്ധ്യാപകൻ കുട്ടികളുടെ താൽപര്യത്തിനൊത്ത് പഠിപ്പിക്കുകയും സുഹൃത്തിനെപ്പോലെ പെരുമാറുകയും വേണം. 
  • വൈകാരികമായ വികാസവും, വ്യക്തിത്വ വികാസവും സന്മാർഗ ബോധവും സംഭവിക്കേണ്ട കാലഘട്ടമാണ് യൗവനം

റൂസ്സോയുടെ പ്രധാന കൃതികൾ : 

    • ദ സോഷ്യൽ കോൺടാക്ട് 
    • എമിലി

 

  • 'ഫ്രഞ്ചു വിപ്ലവത്തിൻ്റെ ബൈബിൾ' എന്നറിയപ്പെടുന്ന റൂസ്സോയുടെ പ്രസിദ്ധമായ കൃതി - 
  • ദ സോഷ്യൽ കോൺടാക്ട് 
  • മർദ്ദിതരുടെ അവകാശങ്ങളെക്കുറിച്ച് പ്രതിപാദിച്ച റൂസോയുടെ കൃതിയാണ് ദി സോഷ്യൽ കോൺട്രാക്ട്  

Related Questions:

What was ‘Estates General’?
വാട്ടർലൂ യുദ്ധത്തിനുശേഷം നെപ്പോളിയനെ നാടുകടത്തിയ അറ്റ്ലാൻറിക് സമുദ്രത്തിലെ ദ്വീപ് ?

ഫ്രാൻസിൽ ഉണ്ടായിരുന്ന മൂന്നാമത്തെ എസ്റ്റേറ്റിൽ ഉൾപ്പെട്ട വിഭാഗങ്ങൾഏതെല്ലാം ?

(i) ബാങ്കർമാർ

(ii) പ്രഭുക്കന്മാർ

(iii) എഴുത്തുകാർ

(iv) അഭിഭാഷകർ

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.പുരോഹിതന്മാരടങ്ങിയ ഫസ്റ്റ് എസ്റ്റേറ്റും പ്രഭുക്കന്മാർ അടങ്ങിയ സെക്കൻഡ്  എസ്റ്റേറ്റും സാധാരണക്കാർ അടങ്ങിയ തേർഡ് എസ്റ്റേറ്റും ചേർന്നതായിരുന്നു  ഫ്രഞ്ച് സമൂഹത്തിൽ നിലനിന്നിരുന്ന എസ്റ്റേറ്റ് ജനറൽ.

2.പുരോഹിതൻമാരും പ്രഭുക്കൻമാരും എണ്ണത്തിൽ വളരെ കുറവായിരുന്നു. എന്നാൽ, ഭൂരിഭാഗം ഭൂമിയും സ്വത്തുവകകളും ഇവരാണ് കൈവശം വെച്ചിരുന്നത്.

3.മൂന്നാം എസ്റ്റേറ്റിൽ ഉൾപ്പെടുന്ന കർഷകർക്കും സാധാരണക്കാർക്കും യാതൊരു അവകാശവും ലഭിച്ചിരുന്നില്ല.

"എനിക്ക് ശേഷം പ്രളയം" എന്നത് ആരുടെ വചനങ്ങളാണ് ?