കൃഷ്ണഗാഥയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്ന അലങ്കാരം ?
Aഉപമ
Bഉൽപ്രേക്ഷ
Cരൂപകം
Dസസന്ദേഹം
Answer:
B. ഉൽപ്രേക്ഷ
Read Explanation:
സംസ്കൃതാലങ്കാരികന്മാർ നിർവ്വചിച്ചിട്ടുള്ള മിക്ക അലങ്കാരങ്ങളും കൃഷ്ണഗാഥയിൽ കാണാൻ കഴിയുമെങ്കിലും ഉൽപ്രേക്ഷ, ഉപമ, രൂപകം എന്നിവയ്ക്കാണ് അധികം പ്രാധാന്യം നല്‌കപ്പെട്ടിട്ടുള്ളത്.
“ഉപമാകാളിദാസസ്യ" എന്നൊരു പ്രസിദ്ധവാക്യമുള്ളതുപോലെ "ഉൽപ്രേക്ഷാ കൃഷ്ണഗാഥായാം' എന്നൊന്നു പ്രസ്തുത ഗ്രന്ഥത്തെ സംബന്ധിച്ചും പ്രചരിക്കുന്നുണ്ട്. അതു യഥാർത്ഥവുമാണ്. കൃഷ്‌ണഗാഥയിൽ ഉള്ളിടത്തോളം ഉൽപ്രേക്ഷകൾ മറ്റൊരു മലയാളഗ്രന്ഥത്തിലും കാണ്മാൻ സാധിക്കയില്ല