App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യക്ക് വാർത്താവിനിമയ, ഗതാഗത മേഖലകളിൽ വൻ പുരോഗതി കൈവരിക്കാൻ സാധിച്ച പഞ്ചവത്സരപദ്ധതി?

Aമൂന്നാം പഞ്ചവത്സര പദ്ധതി

Bനാലാം പഞ്ചവത്സര പദ്ധതി

Cഏഴാം പഞ്ചവത്സര പദ്ധതി

Dരണ്ടാം പഞ്ചവത്സര പദ്ധതി

Answer:

C. ഏഴാം പഞ്ചവത്സര പദ്ധതി

Read Explanation:

  • രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ നിലവിൽ വന്ന കോൺഗ്രെസ്സ് സർക്കാരാണ് ഏഴാം പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാകിയത്.
  • ശാസ്ത്രസാങ്കേതികവിദ്യയ്ക്കും, ഗതാഗത വികസനത്തിനും ഊന്നൽ നൽകിയ പദ്ധതിയായിരിന്നു ഏഴാം പദ്ധതി.
  • ഇന്ത്യയുടെ വാർത്താവിനിമയ മേഖലയിലെ നാഴികക്കല്ലായിരുന്ന VSNL (വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ്) ആരംഭിച്ചത് 1986ൽ ഏഴാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലായിരുന്നു.
  • MTNL (മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ്) നിലവിൽ വന്നതും 1986 ലായിരുന്നു.
  • ഗതാഗത മേഖലയിൽ വിപ്ലവാത്മകമായ മാറ്റം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാതയായ NW 1 നിലവിൽ വന്നതും 1986ലാണ്.

Related Questions:

ആദ്യത്തെ 50 വർഷക്കാലയളവിലെ പഞ്ചവത്സര പദ്ധതികളിൽ പൊതുമേഖലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?

  1. ഒന്നാം പഞ്ചവത്സര പദ്ധതി മുതൽ അഞ്ചാം പഞ്ചവത്സര പദ്ധതിവരെ പൊതു മേഖലയ്ക്കുള്ള മുതൽ മുടക്കിന്റെ വിഹിതത്തിൽ വർദ്ധനവുണ്ടായി.
  2. ആറ് മുതൽ എട്ട് വരെയുള്ള പഞ്ചവത്സര പദ്ധതികളിൽ പൊതുമേഖലയ്ക്കുള്ള മുതൽ മുടക്കിന്റെ വിഹിതം കുറഞ്ഞു.

രണ്ടാം പഞ്ചവത്സര പദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചത് താഴെപറയുന്നതിൽ ഏതെല്ലാം?

1.കനത്ത വ്യവസായം 

2.ഡാമുകളുടെ നിർമ്മാണം 

3.ഇൻഷുറൻസ് 

 4.രാജ്യസുരക്ഷ 

കമ്മ്യൂണിറ്റി ഡവലപ്മെൻറ്റ് പ്രോഗ്രാം, നാഷണൽ എക്സ്റ്റൻഷൻ സർവീസ് എന്നിവ ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതിയിലാണ് ?
The first five year plan gave priority to?
'മൻമോഹൻ മോഡൽ' എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ഏത് ?