App Logo

No.1 PSC Learning App

1M+ Downloads
നിശ്ചയിച്ചിരുന്നതിനെക്കാള്‍ ഒരു വര്‍ഷം മുമ്പേ അവസാനിപ്പിച്ച പഞ്ചവത്സര പദ്ധതി ഏത്‌?

Aരണ്ടാം പഞ്ചവത്സര പദ്ധതി

Bഅഞ്ചാം പഞ്ചവത്സര പദ്ധതി

Cആറാം പഞ്ചവത്സര പദ്ധതി

Dഎട്ടാം പഞ്ചവത്സര പദ്ധതി

Answer:

B. അഞ്ചാം പഞ്ചവത്സര പദ്ധതി

Read Explanation:

  • 1974 മുതൽ 1978  വരെയുള്ള നാലു വർഷങ്ങൾ ആയിരുന്നു വാസ്തവത്തിൽ അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം.
  • ഭാരതത്തിൻറെ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി അധികാരത്തിൽ ഇരുന്നപ്പോൾ ആരംഭിച്ച അഞ്ചാം പഞ്ചവത്സര പദ്ധതിയെ 1975 ലെ അടിയന്തരാവസ്ഥയും തുടർന്ന് വന്ന പൊതു തെരഞ്ഞെടുപ്പും പ്രതികൂലമായി ബാധിച്ചു.
  • ഇതിനെ തുടർന്ന് 1977 ൽ അധികാരത്തിൽ വന്ന മൊറാർജി ദേശായിയുടെ സർക്കാർ 1978ൽ ഈ പദ്ധതി റദ്ദാക്കി.
  • അങ്ങനെ നിശ്ചയിച്ചിരുന്നതിനെക്കാള്‍ ഒരു വര്‍ഷം മുമ്പേ അവസാനിപ്പിച്ച പഞ്ചവത്സര പദ്ധതിയായി അഞ്ചാം പഞ്ചവത്സര പദ്ധതി.

Related Questions:

എത്രാമത്തെ പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീശാക്തീകരണം ലക്ഷ്യമാക്കിയിരുന്നത്?
ഒന്നാം പഞ്ചവത്സര കാലത്ത് ദേശീയ തലത്തിൽ 55 പദ്ധതികൾക്ക് തുടക്കം കുറിച്ചത് എന്ന് ?
The First Five Year Plan in India initially provided for a total outlay of

സുസ്ഥിര വികസനവുമായി ബന്ധപെട്ടിട്ടുള്ള ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

1.പരിസ്ഥിതിക്ക് ആഘാതം ഏൽപ്പിക്കാത്ത മാനവമുഖമുള്ള വികസനമാണ് സുസ്ഥിര വികസനം.

2.പ്രകൃതിവിഭവങ്ങൾ ഒരു തലമുറയ്ക്ക് മാത്രം അനുഭവിക്കാൻ ഉള്ളതല്ല,അതു വരും തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണ് എന്ന കാഴ്ചപ്പാടാണ് സുസ്ഥിര വികസനത്തിൻ്റെ കാതൽ.

ഗരീബി ഹഠാവോ' എന്ന് ലക്ഷ്യമിട്ട പഞ്ചവത്സര പദ്ധതി