Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ 'ഹൃദയവും ആത്മാവും' എന്ന് ഡോ.ബി.ആർ.അംബേദ്കർ വിശേഷിപ്പിച്ചത് ഏത് മൗലികാവകാശത്തെയാണ് ?

Aസമത്വത്തിനുള്ള അവകാശം

Bചൂഷണത്തിനെതിരെയുള്ള അവകാശം

Cഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം

Dസംസ്കാരികവും വ്യവസായവുമായ അവകാശം

Answer:

C. ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം

Read Explanation:

  • ഭരണഘടനയുടെ ആർട്ടിക്കിൾ 32 ൽ ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്നു
  • ഇന്ത്യൻ ഭരണഘടനയുടെ ഭാഗം മൂന്നിൽ 6 മൗലികാവകാശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് 

മൗലികാവകാശങ്ങൾ 

  1. സമത്വാവകാശം (ആർട്ടിക്കിൾ 14 -18 )
  2. സ്വാതന്ത്രത്തിനുള്ള അവകാശം (ആർട്ടിക്കിൾ 19 -22 )
  3. ചൂഷണത്തിനെതിരെയുള്ള അവകാശം (ആർട്ടിക്കിൾ 23 ,24 )
  4. മതസ്വാതന്ത്രത്തിനുള്ള അവകാശം (ആർട്ടിക്കിൾ 25 -28 )
  5. സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം (ആർട്ടിക്കിൾ 29 -30 )
  6. ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം (ആർട്ടിക്കിൾ 32 )

Related Questions:

1948 നവംബർ 29 ന് ഭരണഘടന അസംബ്ലിയിൽ "മഹാത്മാഗാന്ധി കീ ജയ് "എന്ന മുദ്രാവാക്യത്തോടുകൂടി പാസാക്കിയ ആർട്ടിക്കിൾ ഏത്?
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
The article in the 'Indian constitution which guarantees the Right to education

ജീവനും വ്യക്തിസ്വാതന്ത്യത്തിനുമുള്ള അവകാശവുമായി ബന്ധപ്പെട്ട ഈ പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ? 

  1. നിയമപരമായ നടപടി മുഖേനയല്ലാതെ ഒരാൾക്ക് അയാളുടെ ജീവനോ വ്യക്തി സ്വാതന്ത്യമോ നിഷേധിക്കാൻ പാടില്ലെന്ന് ഈ അവകാശം അനുശാസിക്കുന്നു. 
  2. ജീവനും വ്യക്തിസ്വാതന്ത്യത്തിനുമുള്ള അവകാശം 'മൗലികാവകാശങ്ങളുടെ അടിത്തറ' എന്നറിയപ്പെടുന്നു.
  3. ഒരു പൗരനും വ്യക്തിസ്വാതന്ത്യം നിഷേധിക്കാൻ പാടില്ല. ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും തോന്നിയ മട്ടിൽ ഒരാളെ അറസ്റ്റ് ചെയ്യാനോ ജയിലിലടക്കാനോ ശിക്ഷിക്കാനോ അവകാശമില്ല.
  4. അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് അറസ്റ്റിൻ്റെ കാരണം അറിയാനുള്ള അവകാശമുണ്ട്.
  5. ജീവിക്കാനുള്ള അവകാശത്തിൽ പാർപ്പിടവും ഉപജീവനത്തിനുമുള്ള അവകാശം ഉൾപ്പെടുന്നില്ല. 
    ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുവാന്‍ അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ ?