Challenger App

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്ന വാതകം ഏത് ?

Aഓക്സിജൻ

Bഹൈഡ്രജൻ

Cനൈട്രജൻ

Dകാർബൺ ഡൈ ഓക്സൈഡ്

Answer:

C. നൈട്രജൻ

Read Explanation:

നൈട്രജൻ 

  • അറ്റോമിക നമ്പർ = 7
  • കണ്ടെത്തിയത് -ഡാനിയൽ റൂഥർ ഫോർഡ്
  • അന്തരീക്ഷത്തിലെ നൈട്രജന്റെ അളവ് = 78%
  • ധാന്യകത്തിൽ ഇല്ലാത്തതും മാംസ്യത്തിലെ പ്രധാന ഘടകവും ആയ മൂലകം = നൈട്രജൻ
  • ജീവജാലങ്ങൾ മണ്ണിൽഏതു രൂപത്തിലാണ് ആഗിരണം  ചെയ്യുന്നത് - നൈട്രേറ്റ്സ്
  • മണ്ണിൽ നൈട്രജൻ ഫിക്സേഷനു സഹായിക്കുന്ന ബാക്ടീരിയ - അസറ്റോബാക്ടർ , റൈസോബിയം
  • നൈട്രജൻ ലാമ്പുകൾ പുറപ്പെടുവിക്കുന്ന പ്രകാശം - ചുവപ്പ്
  • ഇടിമിന്നലുണ്ടാകുമ്പോൾ നൈട്രജൻ അന്തരീക്ഷ ഓക്സിജനുമായി സംയോജിച്ച് രൂപപ്പെടുന്നതാണ് - നൈട്രിക് ഓക്സൈഡ്
  • ആഹാര പാക്കറ്റുകളിൽ ഓക്സിജന്റെ സാന്നിധ്യം ഒഴിവാക്കുന്നതിന് ഉപയോഗിക്കുന്ന വാതകം - നൈട്രജൻ

Related Questions:

കേരളത്തിൽ പ്രളയം ഉണ്ടായപ്പോൾ അണുനാശിനി എന്ന നിലയിൽ ബ്ലീച്ചിങ് പൗഡർ വ്യാപകമായി ശുചീകരണ പ്രവർത്തനങ്ങളിൽ ഉപയോഗിച്ചു. അതിനു കാരണം ബ്ലീച്ചിങ് പൗഡർ ജലവുമായി പ്രവർത്തിച്ച് ഏത് വാതകം ഉണ്ടാകുന്നത് കൊണ്ടാണ്?
നീന്തൽക്കുളങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന വാതകം :
തെളിഞ്ഞ ചുണ്ണാമ്പു വെള്ളത്തിലേക്ക് കാർബൺഡയോക്സൈഡ് വാതകം കടത്തിവിടുമ്പോൾ ഉണ്ടാകുന്നത് :
കാർബൺഡയോക്സൈഡിന്റെ രാസസൂത്രം :
Which chemical gas was used in Syria, for slaughtering people recently?