App Logo

No.1 PSC Learning App

1M+ Downloads
അടിയന്തരഘട്ടങ്ങളിൽ ശരീരത്തെ പ്രവർത്തനസജ്ജമാക്കുന്ന ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നത് ഏത് ഗ്രന്ഥിയാണ് ?

Aപാൻക്രിയാസ്

Bകരൾ

Cഅഡ്രിനെൽ ഗ്രന്ഥി

Dതൈമസ് ഗ്രന്ഥി

Answer:

C. അഡ്രിനെൽ ഗ്രന്ഥി

Read Explanation:

  • അടിയന്തരഘട്ടങ്ങളിൽ ശരീരത്തെ പ്രവർത്തനസജ്ജമാക്കുന്ന ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നത് ഏത് ഗ്രന്ഥിയാണ് അഡ്രിനെൽ ഗ്രന്ഥി
  • രണ്ട് വൃക്കകളുടെയും മുകളിലായി കാണുന്ന ഗ്രന്ഥിയാണ് അഡ്രിനെൽ ഗ്രന്ഥി
  • അഡ്രിനെൽ ഗ്രന്ഥിയുടെ ഉൾ ഭാഗമായ മെഡുല്ല ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ -  അഡ്രിനാലിൻ ,  നോർ അഡ്രിനാലിൻ
  • അടിയന്തരഘട്ടത്തിൽ ശരീരത്തെ സജ്ജമാക്കുന്ന ഹോർമോൺ - അഡ്രിനാലിൻ
  • ശരീരത്തിൽ വീക്കം, അലർജി എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്ന ഹോർമോൺ - കോർട്ടിസോൾ 
  • മാംസ്യം , കൊഴുപ്പ് എന്നിവയെ വിഘടിപ്പിച്ചു ഗ്ലൂക്കോസ് നിർമ്മാണത്തിന് സഹായിക്കുന്ന ഹോർമോൺ - കോർട്ടിസോൾ

Related Questions:

രക്തത്തിലെ കാൽസ്യത്തിൻ്റെ അളവ് വർദ്ധിപ്പിക്കാൻ പാരാതോർമോൺ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത്?
കരളിൽ സംഭരിച്ചിരിക്കുന്ന ഗ്ലൈക്കോജനെ ഗ്ലുക്കോസ് ആക്കി മാറ്റുന്ന ഹോർമോൺ ഏതാണ് ?
ഗർഭാശയത്തിലെ മിനുസപേശികളെ സങ്കോചിപ്പിച്ച് പ്രസവം സുഖമമാക്കുന്ന ഹോർമോൺ ഏത് ?
രക്തത്തിലെ സാധാരണ ഗ്ലുക്കോസിന്റെ അളവ് എത്ര ?
സസ്യങ്ങളിൽ കോശവിഭജനത്തിന് സഹായിക്കുന്ന ഹോർമോൺ ഏത് ?