Challenger App

No.1 PSC Learning App

1M+ Downloads
ഏതു ദേവൻറെ ക്ഷേത്രത്തിനു പ്രദക്ഷിണം വയ്ക്കുമ്പോൾ ആണ് ഓവ് മുറിച്ചുകടക്കാൻ പാടില്ലാത്തത് ?

Aശിവൻ

Bവിഷ്ണു

Cസുബ്രഹ്മണ്യൻ

Dഗണപതി

Answer:

A. ശിവൻ

Read Explanation:

  • ശിവൻറെ ജടയിൽ നിന്നും ഉൽഭവിക്കുന്ന ഗംഗയെ മുറിച്ചു കടക്കാൻ പാടില്ല എന്ന ഐതിഹ്യമാണ് പ്രചാരത്തിലുള്ളത് എങ്കിലും വാസ്തവത്തിൽ തന്ത്ര ശാസ്ത്രപരമായ കാരണങ്ങളാൽ  ആണ് ശിവക്ഷേത്രത്തിൽ ഓവ് മറികടന്നുള്ള പ്രദക്ഷിണം പാടില്ലാത്തത്.
  • ശിവക്ഷേത്രത്തിലെ പ്രദക്ഷിണത്തിനു ‘സവ്യാപസവ്യം’ എന്നാണ് പറയുക.
  • സവ്യം എന്നാൽപ്രദക്ഷിണവും അപസവ്യം എന്നാൽഅപ്രദക്ഷിണവും.
  • ആദ്യം പ്രദക്ഷിണമായി നടന്ന് പിന്നീട് അപ്രദക്ഷിണമായി പൂർത്തിയാക്കുക എന്നതാണ് ശിവക്ഷേത്ര പ്രദക്ഷിണശാസ്ത്രം.
  • ഈ സമ്പ്രദായം നിലവിൽ ഇല്ലാത്ത ശിവക്ഷേത്രങ്ങളും ഉണ്ട്.

Related Questions:

വിഷ്ണുവിന് പൂജക്ക് ഉപയോഗിക്കുന്ന പുഷ്പം ഏതാണ് ?
ഉത്സവത്തിന് ആന പതിവില്ലാത്ത ക്ഷേത്രം ഏതാണ് ?

ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ആദിശേഷന് മുകളിൽ ശയിക്കുന്ന മഹാവിഷ്ണുവാണ് മുഖ്യപ്രതിഷ്ഠ
  2. തിരുവിതാംകൂർ രാജവംശത്തിൻെറ കുലദേവതയാണ് ശ്രീപത്മനാഭസ്വാമി.
  3. മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ രാജ്യത്തെ പത്മനാഭന് സമർപ്പിച്ച ചടങ്ങിനെ ആണ് തൃപ്പടിദാനം എന്നറിയപ്പെടുന്നത്.
ഭദ്രകാളി ദേവിക്ക് എത്ര തവണയാണ് പ്രദക്ഷിണം വയ്ക്കേണ്ടത് ?
'നാളികേരം ഉടക്കൽ' വഴിപാട് പ്രസിദ്ധമായിട്ടുള്ളത് ഇവയിൽ ഏത് ക്ഷേത്രത്തിലാണ് ?