App Logo

No.1 PSC Learning App

1M+ Downloads
നിയമസഭാ സമിതി ഒഴിവാക്കാൻ തീരുമാനിച്ച സർക്കാർ ?

Aതെലങ്കാന

Bമിസോറാം

Cഗോവ

Dആന്ധ്രാപ്രദേശ്

Answer:

D. ആന്ധ്രാപ്രദേശ്

Read Explanation:

  • സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിൽ, അല്ലെങ്കിൽവിധാൻ പരിഷത്ത് എന്നും അറിയപ്പെടുന്ന ലെജിസ്ലേറ്റീവ് കൗൺസിൽ (നിയമനിർമാണ സമിതി) ഇന്ത്യയിലെ ദ്വിമണ്ഡല സംസ്ഥാന നിയമനിർമാണസഭയുള്ള സംസ്ഥാനങ്ങളിലെ ഉപരിസഭയാണ്.
  • കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ എന്നീ ദ്വിമണ്ഡല നിയമനിർമ്മാണ സഭയുള്ള സംസ്ഥാനങ്ങളിലാണ് ലെജിസ്ലേറ്റീവ് കൗൺസിലുകൾ ഉള്ളത്.
  • ഇതിലെ അംഗങ്ങളെ മെമ്പർ ഓഫ് ലെജിസ്ലേറ്റീവ് കൗൺസിൽ "എം.എൽ.സി." (MLC) എന്നു പറയുന്നു.
  • ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയായരാജ്യസഭയിലെ പോലെ പരോക്ഷമായിട്ടാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.
  • ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 169ൽ അവയുടെ രൂപീകരണം, തിരഞ്ഞെടുപ്പ്, ഉന്മൂലനം എന്നിവ നിർവചിച്ചിരിക്കുന്നു.
  • ഒരുകേന്ദ്രഭരണ പ്രദേശത്തിനും ലെജിസ്ലേറ്റീവ് കൗൺസിൽ ഇല്ല.
  • ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 169 അനുസരിച്ച്, ഇന്ത്യൻ പാർലമെന്റിന് ഒരു സംസ്ഥാനത്തിന്റെനിയമസഭ പ്രത്യേക ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കിയാൽ അതിന്റെ സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിൽ സൃഷ്ടിക്കാനോ ഇല്ലാതാക്കാനോ കഴിയും
  • അങ്ങനെ ചെയ്യുന്നതിന്, ബന്ധപ്പെട്ട സംസ്ഥാന നിയമസഭ (അസംബ്ലി) അതിലെ സന്നിഹിതരായ അംഗങ്ങളുടെ മൂന്നിൽരണ്ട് ഭൂരിപക്ഷത്തോടെ പാസ്സാക്കുന്ന ഒരു പ്രമേയം മുഖാന്തിരം പാർലമെന്റിനോട് ആവശ്യപ്പെട്ടിരിക്കണം.
  • ഈ മൂന്നിൽരണ്ട് ഭൂരിപക്ഷം പ്രസ്തുത അസംബ്ലിയുടെ ആകെ അംഗങ്ങളുടെ പൂർണഭൂരിപക്ഷത്തിൽ കുറവായിരിക്കാൻ പാടില്ലെന്നും ഭരണഘടന നിഷ്കർഷിച്ചിരിക്കുന്നു.
  •  

Related Questions:

പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ ബലാകോട്ടിൽ 2019 ഫെബ്രുവരി 26 ന് ഇന്ത്യ നടത്തിയ വ്യോമാക്രമണം ഏത് ?
സ്വതന്ത്ര ഇന്ത്യയിൽ മുഖ്യമന്ത്രി പദവിയിൽ ഇരിക്കെ അഴിമതി ആരോപണത്തെ തുടർന്ന് അറസ്റ്റിലാകുന്ന ആദ്യ വ്യക്തി ആര് ?
അമൃത്‌സറിലെ സുവർണ്ണക്ഷേത്രത്തിലെ ബ്ലൂസ്റ്റാർ ഓപ്പറേഷൻ സമയത്ത് ഇന്ത്യൻ രാഷ്‌ട്രപതി ആരായിരുന്നു ?
ഡോ. സക്കീർ ഹുസൈൻ ഇന്ത്യൻ രാഷ്ട്രപതി പദവി വഹിച്ച കാലഘട്ടം ഏത് ?
2024 ഡിസംബറിൽ അന്തരിച്ച രാഷ്‌ടീയ നേതാവ് ഓം പ്രകാശ് ചൗട്ടാല ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് ?