App Logo

No.1 PSC Learning App

1M+ Downloads
"തങ്ങളാണ് ഫ്രാൻസിൻ്റെ യഥാർത്ഥ ദേശീയ അസംബ്ലി" എന്ന് പ്രഖ്യാപിച്ചുകൊണ്ട് ടെന്നീസ് കോർട്ട് പ്രതിജ്ഞ ചെയ്തത് ഇവരിൽ ഏത് വിഭാഗമായിരുന്നു?

Aഫസ്റ്റ് എസ്റ്റേറ്റ് (പുരോഹിതന്മാർ)

Bരണ്ടാം എസ്റ്റേറ്റ് (പ്രഭുക്കന്മാർ)

Cതേർഡ് എസ്റ്റേറ്റ് (കോമൺസ് )

Dഇവരാരുമല്ല

Answer:

C. തേർഡ് എസ്റ്റേറ്റ് (കോമൺസ് )

Read Explanation:

'ടെന്നിസ് കോർട്ട് പ്രതിജ്ഞ' (The Tennis Court Oath)

  • ഫ്രാൻസിലെ ബുർബൻ രാജാക്കന്മാർ, പുരോഹിതർ, പ്രഭുക്കന്മാർ തുടങ്ങി യവർ നയിച്ച ആഡംബരജീവിതം, ധൂർത്ത്, യുദ്ധങ്ങൾ എന്നിവയും തുടർച്ച യായ വരൾച്ചയും കൃഷിനാശവും ഫ്രാൻസിൻ്റെ സാമ്പത്തികസ്ഥിതി അതീവ ഗുരുതരമാക്കി.
  • ജനങ്ങളുടെമേൽ പുതിയ നികുതികൾ ചുമത്തുന്നതിനായി 1789 ൽ ചക്രവർത്തി ലൂയി പതിനാറാമൻ ജനപ്രതി നിധിസഭയായ സ്റ്റേറ്റ്സ് ജനറൽ വിളിച്ചു ചേർത്തു.
  • ഫ്രഞ്ച് സമൂഹത്തെപ്പോലെ സ്റ്റേറ്റ്സ് ജനറലിനും മൂന്ന് എസ്റ്റേറ്റുകൾ ഉണ്ടായിരുന്നു.
  • ഓരോ എസ്റ്റേറ്റിനും ഓരോ വോട്ട് മതിയെന്നും ഓരോ അംഗത്തിനും ഓരോ വോട്ട് വേണ്ട എന്നും രാജാവിനെ അനുകൂലിക്കുന്ന ആദ്യത്തെ രണ്ട് എസ്റ്റേറ്റുകൾ വാദിച്ചു.
  • എന്നാൽ മൂന്ന് എസ്റ്റേറ്റുകളിലെയും ഓരോ അംഗ ത്തിനും ഓരോ വോട്ട് തന്നെ വേണമെന്നായിരുന്നു 'കോമൺസ് എന്നറിയപ്പെട്ട മൂന്നാമത്തെ എസ്റ്റേറ്റിന്റെ ആവശ്യം.
  • വോട്ട് ചെയ്യുന്നതിലെ തർക്കം തുടരവെ മൂന്നാമത്തെ എസ്റ്റേറ്റിലെ അംഗങ്ങൾ തങ്ങളാണ് ഫ്രാൻസിലെ ദേശീയ അസംബ്ലി എന്നു പ്രഖ്യാപിച്ചു.
  • അവർ അടുത്തുള്ള ഒരു ടെന്നിസ് കോർട്ടിൽ സമ്മേളിച്ചു.
  • ഫ്രാൻസിനായി ഒരു ഭരണഘടന തയാറാക്കിയശേഷം മാത്രമേ പിരിയുകയുള്ളൂ എന്ന് അവർ പ്രതിജ്ഞചെയ്തു‌.
  • ഇത്‌ 'ടെന്നിസ് കോർട്ട് പ്രതിജ്ഞ' (The Tennis Court Oath) എന്നറിയപ്പെടുന്നു. 

Related Questions:

ആരുടെ ഭരണകാലമാണ് ഫ്രഞ്ച് ചരിത്രത്തിൽ ഭീകരവാഴ്ച കാലം എന്നറിയപ്പെടുന്നത് ?
ഫ്രഞ്ച് ദേശീയ ദിനമായി ആചരിക്കുന്നത് ഏത് ദിവസം ?
"എല്ലാ മനുഷ്യരും സ്വതന്ത്രരായി ജനിക്കുന്നു പദവിയിലും അവകാശനങ്ങളിലും തുല്യത പുലർത്തുന്നു ; ബുദ്ധിയും മനഃസാക്ഷിക്കൊണ്ടും അനുഗ്രഹീതരും പരസ്പരം സാഹോദര്യം പുലർത്താൻ നിർബന്ധിതരുമാണ്" ഇത് ഏതിലെ വരികളാണ് ?

Which of the following statements are true?

1.The French revolution gave an opportunity to Napoleon to impress the masses through his achievements.

2.Based on the merits,capabilities and military valor of Napoleon,he was seen as a national hero in France.This played a crucial role in his ascendancy

On ____________, a state prison on the east side of Paris, known as the Bastille, was attacked by an angry and aggressive mob.