App Logo

No.1 PSC Learning App

1M+ Downloads
2025 മെയിൽ കേരള സർക്കാർ ഒരു വർഷം നീളുന്ന പരിപാടികളോടെ നവതി ആഘോഷം നടത്താൻ തീരുമാനിച്ച ചരിത്ര സംഭവം?

Aകോഴഞ്ചേരി പ്രസംഗം

Bവൈക്കം സത്യാഗ്രഹം

Cക്ഷേത്രപ്രവേശന വിളംബരം

Dതിരുകൊച്ചി സംയോജനം

Answer:

A. കോഴഞ്ചേരി പ്രസംഗം

Read Explanation:

•കോഴഞ്ചേരി പ്രസംഗം നടത്തിയത് സി കേശവൻ

•വർഷം 1935മെയ് 11

കോഴഞ്ചേരി പ്രസംഗം

  • തിരുവിതാംകൂർ ഗവൺമെന്റിന്റെ ഭരണനയത്തെവിമർശിച്ചുകൊണ്ട് നിവർത്തന പ്രക്ഷോഭ നേതാവായിരുന്ന സി.കേശവൻ നടത്തിയ പ്രസംഗം.

  • 1935 മെയ് 11-നു പത്തനംതിട്ടയിലെ കോഴഞ്ചേരിയിലാണ് പ്രസംഗം നടത്തിയത്.

  • ബാരിസ്റ്റർ ജോർജ് ജോസഫ് ആയിരുന്നു അദ്ധ്യഷൻ.

  • ഈഴവ-ക്രിസ്റ്റ്യൻ- മുസ്ലിം സമുദായങ്ങളുടെ നേർക്കുള്ള ഗവൺമെന്റിന്റെ നയത്തിൽ യോഗം ശക്തമായി പ്രതിഷേധിച്ചു.

  • സി. കേശവൻ 'ഇൻക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് അന്ന് പ്രസംഗം ഉപസംഹരിച്ചത്.

  • യോഗാധ്യക്ഷൻ സി. കേശവന്റെ പ്രസംഗം രാജ്യദ്രോഹപരമാണെന്നാരോപിച്ച് അദ്ദേഹത്തിന് കഠിനതടവും 500 രൂപ പിഴയും ശിക്ഷ വിധിച്ചു. 

  • നവതി ആഘോഷം എന്നാൽ 90 വര്ഷം തികയുമ്പോൾ നടത്തുന്ന ആഘോഷമാണ്


Related Questions:

അയ്യങ്കാളിയുടെ ജന്മസ്ഥലം ഏത് ?
Who was the leader of the Ezhava Memorial which was submitted to the Travancore King in 1896?
What was the original name of Thycaud Ayya ?
സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ ആരായിരുന്നു?
വൃത്താന്തപത്രപ്രവർത്തനം എന്ന പുസ്തകം എഴുതിയത് ആര്?