Challenger App

No.1 PSC Learning App

1M+ Downloads
ഏത് ഹൗസിലാണ് ഇന്ത്യൻ സ്വാതന്ത്ര്യ ബിൽ അവതരിപ്പിച്ചത്?

Aഹൗസ് ഓഫ് കോമൺസ്

Bഹൗസ് ഓഫ് ലോർഡ്‌സ്

Cബ്രിട്ടീഷ് കൗൺസിൽ

Dഫെഡറൽ ലെജിസ്ലേച്ചർ

Answer:

A. ഹൗസ് ഓഫ് കോമൺസ്

Read Explanation:

ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് (1947):

  • ഇന്ത്യക്ക് വേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ അവസാനത്തെ നിയമമായിരുന്നു, 1947 ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട.  

  • ബ്രിട്ടീഷ് പാർലമെന്റ് ഇന്ത്യയ്ക്ക് വേണ്ടി പാസാക്കിയ ഏറ്റവും ചെറിയ നിയമം കൂടി ആയിരുന്നു ഈ നിയമം. 

  • ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പ്രകാരം ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾക്ക് അവരുടെ ഇഷ്ട പ്രകാരം ഇന്ത്യൻ യൂണിയനിലോ, പാകിസ്ഥാനിലോ ചേരുന്നതിനുള്ള അധികാരം ഉണ്ടായിരുന്നു

  • ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പാസാക്കിയ സമയത്തെ ബ്രിട്ടീഷ് വൈസ്രോയി : മൗണ്ട് ബാറ്റൺ പ്രഭു

  • ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പ്രകാരം ഇന്ത്യ-പാകിസ്ഥാൻ അതിർത്തി നിർണയ സമിതിയുടെ അധ്യക്ഷൻ : സിറിൽ റാഡ്ക്ലിഫ്

  • ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്, ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ച തീയതി : 1947 ജൂലൈ 4

  • അവതരിപ്പിച്ചത് : ബ്രിട്ടീഷ് പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസിൽ

  • ആക്ട്പാർലമെന്റ് പാസാക്കിയ വർഷം : 1947 ജൂലൈ 18

  • ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പ്രകാരം, പാകിസ്ഥാൻ രൂപം കൊണ്ടത് : 1947 ഓഗസ്റ്റ് 14-ന്  

  • ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പ്രകാരം, ഭാരതം സ്വതന്ത്രമായത് : 1947 ഓഗസ്റ്റ് 15 (വെള്ളിയാഴ്ച)  


Related Questions:

About 85% of the Indian population of colonial India depended on which of the following sector of the economy?
Who was the first Indian to be appointed in the Governor General's Executive Council?

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ആദിവാസികളുടെ ഭൂമി പുറംനാട്ടുകാർക്കു നൽകുന്നതിലും മിഷനറിമാരുടെ പ്രവർത്തനങ്ങൾക്കും എതിരായി ബീഹാറിലെ മുണ്ടാ വിഭാഗം നടത്തിയ കലാപമാണ് മുണ്ടാ കലാപം
  2. "ഉൽഗുലാൻ കലാപം' എന്നറിയപ്പെടുന്നത് മുണ്ട കലാപമാണ്
  3. ബിർസാ മുണ്ട ബ്രിട്ടീഷ് രേഖകൾ പ്രകാരം 1800 ൽ റാഞ്ചിയിലെ ജയിലിൽ കോളറ ബാധിച്ചു മരിച്ചു.
    The capital of India was transferred from Calcutta to Delhi in which year?
    1946 സെപ്റ്റംബറിൽ അധികാരമേറ്റ ഇടക്കാല കോൺഗ്രസ് മന്ത്രിസഭയുടെ തലവൻ ആരായിരുന്നു?