Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ ഏത് ഇന്ത്യൻ നവോത്ഥാന നായകനെ കുറിച്ചാണ് ?

  • സഹനസമര സിദ്ധാന്തം ആവിഷ്കരിച്ച വ്യക്തി 
  • INC യെ 'യാചകരുടെ സ്ഥാപനം' എന്ന് വിളിച്ച വ്യക്തി 
  • ഇംഗ്ലണ്ടിൽ നിലനിന്നിരുന്ന 'ഇന്ത്യൻ മജ്ലിസ്' എന്ന സംഘടനയിൽ അംഗമായിരുന്ന വ്യക്തി 

Aഅരബിന്ദോ ഘോഷ്

Bസി.ആർ ദാസ്

Cലാലാ ലജപത് റായ്

Dസുഭാഷ് ചന്ദ്ര ബോസ്

Answer:

A. അരബിന്ദോ ഘോഷ്

Read Explanation:

അരബിന്ദോ ഘോഷ് 

  • ഇന്ത്യൻ ദേശീയവാദിയും, പണ്ഡിതനും, കവിയും, യോഗിയുമായിരുന്നു
  • 1872 ഓഗസ്റ്റ് 15 ന് കൊൽക്കത്തയിലാണ് ജനിച്ചത്.
  • അഞ്ചാം വയസ്സിൽ പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയി 
  • യുവാവായിരിക്കുമ്പോൾ ഇംഗ്ലണ്ടിൽ നിലനിന്നിരുന്ന 'ഇന്ത്യൻ മജ്ലിസ്' എന്ന സംഘടനയിൽ ചേരുകയും പിന്നീട് അതിന്റെ സെക്രട്ടറിയാവുകയും ചെയ്തു 
  • ഇംഗ്ലണ്ടിലെ പഠനത്തിനു  1893-ൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി.
  • പിന്നീട് അദ്ദേഹം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ സജീവമാവുകയും  ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേരുകയും ചെയ്തു.
  • INCയുടെ പ്രവർത്തനങ്ങളിൽ തൃപ്തനാകതെ അതിനെ 'യാചകരുടെ സ്ഥാപനം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
  • തീവ്രവാദിയായി തീർന്ന അദ്ദേഹത്തെ 1908 മേയ്‌ 2-ന്‌ അലിപ്പൂർ ബോംബ് കേസിലെ ഒന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്യുകയുണ്ടായി.
  • അലിപ്പൂർ ഗൂഢാലോചനക്കേസിൽ അരവിന്ദഘോഷിനുവേണ്ടി ഹാജരായ അഭിഭാഷകൻ - സി.ആർ.ദാസ്
  • ജയിൽ മോചിതനായ ശേഷം, 1910-ൽ പോണ്ടിച്ചേരിയിൽ ഒരു ആത്മീയ അധ്യാപകനായി ജീവിക്കുകയും ഇന്റഗ്രൽ യോഗ എന്നറിയപ്പെടുന്ന തത്ത്വചിന്ത വികസിപ്പിക്കുകയും ചെയ്തു.
  • 1926-ൽ പോണ്ടിച്ചേരിയിൽ അരവിന്ദാശ്രമം സ്ഥാപിച്ചു 
  • സഹനസമരം എന്ന  സിദ്ധാന്തം ആവിഷ്കരിച്ച വ്യക്തി 
  • 1950 നവംബർ 24-ന് അന്തരിച്ചു.
  • അരബിന്ദോ ഘോഷ് രൂപീകരിച്ച രഹസ്യ സംഘടന :ലോട്ടസ് & ഡാഗർ 

Related Questions:

ഏത് സാമൂഹ്യ പരിഷ്കർത്താവാണ് രാമകൃഷ്ണ മിഷൻ സ്ഥാപിച്ചത് ?
‘പൗനാര്‍’ ആശ്രമവുമായി ബന്ധപ്പെട്ട വ്യക്തി ആരാണ്?
Which of the following university was founded by Rabindranath Tagore?
Who was the leading envoy of the renaissance movement in India?
വേദാന്ത സൊസൈറ്റി ഓഫ് ന്യൂയോർക്ക് സ്ഥാപിച്ച വർഷം ഏതാണ് ?