ആധുനികകാലത്തിന്റെ തുടക്കത്തിൽ ലോകത്തെ വിവിധ സാംസ്കാരികവിനിമയങ്ങളെയും സംഘർഷങ്ങളെയും കുറിച്ചുള്ള രചനകൾക്കാണ് പുരസ്കാരം. ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് ഡോക്ടറേറ്റ് നേടിയിട്ടുള്ള സുബ്രഹ്മണ്യം സാമ്പത്തികചരിത്രകാരനായാണ് അറിയപ്പെടാൻ തുടങ്ങിയത്, പിന്നീട് രാഷ്ട്രീയ, ബൗദ്ധിക, സാംസ്കാരിക ചരിത്രകാരനിലേക്ക് പ്രവർത്തനം മാറ്റി. ചരിത്രത്തിൽ നൽകിയ സംഭാവനകൾക്ക് ഇൻഫോസിസിന്റെ മാനവീയതയ്ക്കുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. ഡാൻ ഡേവിഡ് എന്ന റൊമാനിയൻ വംശജനായ ഇസ്രായേലി ബിസിനസുകാരൻ ഏർപ്പെടുത്തിയ പുരസ്കാരത്തിന്റെ 10 ശതമാനം തുക, ജേതാക്കൾ അവരുടെ മേഖലയിലെ പുതുതലമുറയിലെ ഗവേഷണം പ്രോത്സാഹിപ്പിക്കാൻ വേണ്ടി നൽകണം.