App Logo

No.1 PSC Learning App

1M+ Downloads

സംസ്ഥാന ഗവണ്‍മെന്റിന്റെയും ജീവനക്കാരുടേയും അഴിമതി തടയുന്നതിന് വേണ്ടി നിയമിതമായ പ്രസ്ഥാനം ഏത് ?

Aലോകായുക്ത

Bദേശീയ ന്യൂനപക്ഷ കമ്മീഷന്‍

Cഓംബുഡ്സ്മാന്‍

Dലോക്പാല്‍

Answer:

A. ലോകായുക്ത

Read Explanation:

  • കേരളസംസ്ഥാനത്ത് 1998 നവംബർ 15-ന്‌ നിലവിൽ വന്ന കേരള ലോക് ആയുക്ത നിയമപ്രകാരം രൂപം കൊണ്ട ഒരു അഴിമതി നിർമ്മാർജ്ജനസംവിധാനമാണ്‌ ലോക് ആയുക്ത.
  • ഒരു ലോക് ആയുക്ത രണ്ടു ഉപ ലോക് ആയുക്തമാർ എന്നിവരടങ്ങിയതാണ്‌ ഈ സം‌വിധാനം.ഇന്ത്യയിൽ ലോകയുക്ത എന്ന ആശയം കടമെടുത്തത് സ്കാൻഡിനവിയൻ രാജ്യങ്ങളിലെ "ഒമ്പുഡ്സ്മാൻ സിസ്റ്റം " ൽ നിന്നുമാണ്.
  • മൊറാർജി ദേശായി സമർപ്പിച്ച ഭരണപരിഷ്കാര കമ്മീഷൻ റിപ്പോർട്ടാണ് ലോക്പാൽ, ലോകായുക്ത സംവിധാനങ്ങളെ നിർദ്ദേശിക്കുന്നത്.
  • പൗരന്മാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് ഈ സ്ഥാപനങ്ങൾ രുപവത്കരിക്കാൻ ആവശ്യപ്പെടുന്നത്.
  • 1966‌ൽ സമർപ്പിച്ച റിപ്പോർട്ടാണ് problems of redressel of citizens grievances എന്നാണ് അറിയപ്പെടുന്നത്.
  • 1971ൽ മഹാരാഷ്ടട്രയിലാണ് ആദ്യ ലോകായുക്ത രൂപവത്കരിച്ചത്.
  • ഔദ്യോഗിക കൃത്യനിർ‌വഹണവുമായി ബന്ധപ്പെട്ട് താഴെപറയുന്ന വിഭാഗത്തിൽ പെടുന്നവർ നടത്തുന്ന അഴിമതി, സ്വജനപക്ഷപാതം, മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കുന്ന നടപടികൾ, വ്യക്തിപരമായോ മറ്റുള്ളവർക്കോ നേട്ടമുണ്ടാക്കാൻ വേണ്ടി സ്ഥാപിത താല്പര്യത്തോടെയുള്ള നടപടികൾ, മനപൂർ‌വം നടപടികൾ താമസിപ്പിക്കുക തുടങ്ങിയ ക്രമക്കേടുകൾ ലോകായുക്ത മുഖേന ചോദ്യം ചെയ്യാം.

Related Questions:

കേന്ദ്ര സർക്കാർ പുതുതായി രൂപീകരിച്ച സഹകരണ വകുപ്പിന്റെ ചുമതലയിലുള്ള ക്യാബിനറ്റ് മന്ത്രി ആര്?

ലോക്പാല്‍ ബില്‍ പ്രാബല്യത്തില്‍ വരാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയും പിന്നീട് ഡല്‍ഹി മുഖ്യമന്ത്രി ആകുകയും ചെയ്ത വ്യക്തി?

തങ്ങളുടെ സ്ഥിരീകരണ വേളയിലോ സത്യപ്രതിജ്ഞാ വേളയിലോ ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞയെടുക്കുന്ന പ്രവർത്തകർ ആരാണ് ?

കാലിത്തീറ്റ അഴിമതി കേസിൽ 5 വർഷം തടവിന് വിധിക്കപ്പെട്ട മുൻ ബീഹാർ മുഖ്യമന്ത്രി ആരാണ് ?

2022ലെ സൻസദ് വിശിഷ്ട രത്ന പുരസ്കാരം നേടിയ മലയാളി ?