Aഒബ്ജക്റ്റ് പെർമനൻസ്
Bസംഖ്യാ സ്ഥിരത
Cപരികല്പനാരൂപീകരണം
Dസ്വയംകേന്ദ്രീകൃത അവസ്ഥ
Answer:
D. സ്വയംകേന്ദ്രീകൃത അവസ്ഥ
Read Explanation:
പിയാഷെയുടെ വൈജ്ഞാനിക വികസന ഘട്ടങ്ങൾ
ഇന്ദ്രിയ-ചാലക ഘട്ടം (Sensory-Motor Stage രണ്ടു വയസ്സുവരെ)
പ്രാഗ്മനോവ്യാപാര ഘട്ടം (Pre Operational Stage - രണ്ടു മുതൽ ഏഴു വയസ്സുവരെ)
മൂർത്ത മനോവ്യാപാര ഘട്ടം (Concrete Operational Stage - ഏഴുമുതൽ 11 വയസ്സുവരെ)
ഔപചാരിക മനോവ്യാപാരം ഘട്ടം (Formal Operational Stage - പതിനൊന്നു വയസ്സു മുതൽ)
പ്രാഗ് മനോവ്യാപാരഘട്ടത്തിന്റെ സവിശേഷതകൾ
ജീൻ പിയാഷെയുടെ വൈജ്ഞാനിക വികാസ സിദ്ധാന്തത്തിലെ (Cognitive Development Theory) രണ്ടാമത്തെ ഘട്ടമാണ് പ്രാഗ് മനോവ്യാപാര ഘട്ടം (Pre-operational Stage).
2-7 years
ഭാഷ വികസിക്കുന്നു
പ്രതിരൂപങ്ങൾ
സ്വയംകേന്ദ്രീകൃത അവസ്ഥ / അഹം കേന്ദ്രിതം (Egocentrism) - മറ്റൊരാളുടെ കാഴ്ചപ്പാടിൽ നിന്ന് കാര്യങ്ങളെ നോക്കിക്കാണാൻ ഈ ഘട്ടത്തിലുള്ള കുട്ടികൾക്ക് കഴിയില്ല. ലോകം മുഴുവൻ തന്റെ കാഴ്ചപ്പാടിലൂടെ മാത്രമേ കുട്ടികൾ കാണുന്നുള്ളൂ. ഉദാഹരണത്തിന്, താൻ കാണുന്ന ചിത്രം മറ്റൊരാൾക്കും അതേപോലെ കാണാൻ കഴിയുന്നു എന്ന് കുട്ടി വിശ്വസിക്കുന്നു.
കേന്ദ്രീകൃത ചിന്തനം (Centration) - ഒന്നിലധികം കാര്യങ്ങളെ ഒരേസമയം പരിഗണിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നു
ഒരു ദിശയിലേക്ക് മാത്രം ചിന്തനം
അനിമിസം - സചേതന ചിന്ത - ജീവനില്ലാത്ത വസ്തുക്കൾക്ക് ജീവനുണ്ട് എന്ന് ചിന്തിക്കുന്നു (ഉദാഹരണത്തിന് പാവകൾ, കല്ലുകൾ)
പ്രാഗ്മനോവ്യാപാര ഘട്ടത്തിന്റെ അവസാന കാലം എത്തുമ്പോഴേക്കും യുക്തിചിന്തനം എന്ന കഴിവ് കുട്ടികൾ ആർജ്ജിക്കുവാൻ തുടങ്ങുന്നു
