ഒരു ഗ്രാഫിക് പഠന സഹായി ഏത് ?
Aഗ്ലോബ്
Bചാർട്ട്
Cചോക് ബോർഡ്
Dമാതൃക
Answer:
B. ചാർട്ട്
Read Explanation:
ഗ്രാഫിക് ഉപകരണങ്ങൾ (Graphic Aids)
ചാർട്ടുകൾ
ഭൂപടങ്ങൾ
ഗ്രാഫുകൾ
ടൈം ലൈനുകൾ
ചിത്രങ്ങൾ
കാർട്ടൂണുകൾ
പോസ്റ്ററുകൾ
ത്രിമാന ഉപകരണങ്ങൾ (Three Dimensional Aids)
മാതൃകകൾ
ഗ്ലോബ്
ഡയോരമകൾ
ചാർട്ടുകൾ (Charts)
വിശദീകരണാത്മകവും താൽപര്യജനകവുമായ ഒരു പഠനോപകരണമാണ് ചാർട്ട്.
കാര്യകാരണ ബന്ധങ്ങൾ കാണിക്കാനും, ഉദാഹരണ സഹിതം വ്യക്തമാക്കാനും, ചുരുക്കവിവരണം നൽകുന്നതിനു മെല്ലാമാണിതുപയോഗിക്കുന്നത്.
ചിത്രങ്ങളും രേഖകളും ക്രമവും യുക്തി ഭദ്രവുമായി ഉപയോഗിച്ച് വസ്തുതകളെയും ആശയങ്ങളെയും വിശദീകരിക്കുന്ന മാധ്യമങ്ങളായാണ് ചാർട്ടുകൾ നിർവ്വചിക്കപ്പെട്ടിരിക്കുന്നത്.