Question:

വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ ഏതാണ് ?

Aവിറ്റാമിൻ A

Bവിറ്റാമിൻ D

Cവിറ്റാമിൻ K

Dവിറ്റാമിൻ C

Answer:

D. വിറ്റാമിൻ C

Explanation:

  • ജീവകം B , C  എന്നിവ ജലത്തിൽ ലയിക്കുന്ന ജീവകങ്ങളാണ്

ജീവകം സി യുടെ സ്രോതസ്സുകൾ:

  • സിട്രസ് പഴങ്ങളായ നാരങ്ങ, ഓറഞ്ച്
  • സിട്രസ് ഇതര പഴങ്ങളായ പപ്പായ, സ്ട്രോബെറി, റാസ്ബെറി, അംല
  • പച്ചക്കറികളായ കുരുമുളക്, ബ്രൊക്കോളി, ചീര തുടങ്ങിയവ 

ശരീരത്തിൽ വിറ്റാമിൻ സി യുടെ ഗുണങ്ങൾ:

  • ശരീരത്തിന്റെ വളർച്ചയെ സഹായിക്കുന്നു 
  • ശരീരത്തിന്റെ പ്രതിരോധ ശേഷിയെ വർദ്ധിപ്പിക്കുന്നു.
  • വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് സ്കർവി പോലുള്ള രോഗങ്ങൾ തടയുന്നു

 


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് തിയോഡർ ഷ്വാൻ കണ്ടെത്തി.

2. ജന്തു ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് മാത്യാസ് ജേക്കബ് ഷ്ലീഡനും കണ്ടെത്തി

മനുഷ്യ പരിണാമ ചരിത്രത്തിലെ ആദ്യത്തെ സുപ്രധാന സംഭവം?

ബാക്ടീരിയയുടെ ഘടനയുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ദണ്ഡ് ആകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ ബാസില്ലസ് എന്ന് വിളിക്കുന്നു.

2.വൃത്താകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ കോക്കസ് എന്ന് വിളിക്കുന്നു.

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ലിംഫോയ്ഡ് അവയവം ഏത് ?

ചെവിയെക്കുറിച്ചുള്ള പഠനം എന്ത് പേരിൽ അറിയപ്പെടുന്നു ?