Challenger App

No.1 PSC Learning App

1M+ Downloads
മുൻ വിനയെച്ചത്തിന് ഉദാഹരണമേത് ?

Aപറയാൻപോയി

Bകുളിക്കാൻപോയി

Cപറഞ്ഞുപോയി

Dപറകവേണം

Answer:

C. പറഞ്ഞുപോയി

Read Explanation:

പേരെച്ചം  വിനയെച്ചo

  • ഒരു നാമത്തെ ആശ്രയിച്ചു നിൽക്കുന്ന അപൂർണ്ണ ക്രിയയാണ് പേരെച്ചം (നമാംഗജം)   
  • ഒരു ക്രിയയെ ആശ്രയിച്ചു നിൽക്കുന്ന അപൂർണ്ണ ക്രിയയാണ് വിനയെച്ചo (ക്രിയാംഗജം)
  •  വിനയെച്ചo അഞ്ചുവിധമുണ്ട്

മുൻ വിനയെച്ചം

പിൻവിനയെച്ചം

തൻ വിനയെച്ചം

നടു വിനയെച്ചം

പാക്ഷിക  വിനയെച്ചം 

മുൻ വിനയെച്ചം

  • പ്രധാന ക്രിയയ്ക്ക് മുമ്പ് നടക്കുന്ന അപ്രധാനക്രിയയാണ് മുൻ വിനയെച്ചം
  • കുട്ടി പഠിച്ച് ജയിച്ചു-  ഇവിടെ പൂർണക്രിയയ്ക്ക് (ജയിച്ചു) മുൻപ് അപൂർണ്ണ ക്രിയ (പഠിച്ച്) നടക്കുന്നു
  • ഉദാഹരണം  : പിടിച്ചു കെട്ടി , എടുത്തെറിഞ്ഞു

പിൻവിനയെച്ചം

  • പ്രധാന ക്രിയക്ക് ശേഷം അപ്രധാനക്രിയ നടക്കുന്നതാണ് പിൻവിനയെച്ചം
  • കുട്ടി പഠിക്കാൻ പോയി - ഈ വാക്യത്തിൽ പൂർണ്ണക്രിയയ്ക്ക് (പോയി) ശേഷമാണ് അപൂർണ്ണ ക്രിയ (പഠിക്കാൻ) നടക്കുന്നത്
  • ക്രിയാ ധാതുവിന് ശേഷം  'ആൻ' എന്ന പ്രത്യയം  ചേർന്നു വരുന്നു
  • ഉദാഹരണങ്ങൾ  : വരാൻ പറഞ്ഞു ,  കുളിക്കാൻ പോയി

തൻ വിനയെച്ചം

  • പൂർണക്രിയയും  അപൂർണ്ണ ക്രിയയും  ഒരേ സമയത്ത്  നടക്കുന്നതാണ് തൻ വിനയെച്ചം
  • എ , അവേ   എന്നിവയാണ് പ്രത്യയങ്ങൾ
  • ഉദാഹരണങ്ങൾ  : പോകവേ കണ്ടു , നിൽക്കവേ കണ്ടു

നടു വിനയെച്ചം

  • ഒരു വാക്യത്തിന്റെ മധ്യഭാഗത്ത് വരുന്ന ഒരു ക്രിയ ക,  ക്ക എന്നീ പ്രേത്യയങ്ങളിൽ  അവസാനിക്കുന്നു എങ്കിൽ അത് നടു വിനയെച്ചം
  • ഉദാഹരണങ്ങൾ  : സൂര്യൻ കിഴക്ക് ഉദിക്കുക പതിവാണ്

                                             രാവിലെ ഉണരുക നല്ല ശീലമാണ്

പാക്ഷിക  വിനയെച്ചം 

  •  ഒരു ക്രിയ നടക്കുമെങ്കിൽ മറ്റൊരു ക്രീം കൂടി നടക്കുമെന്ന് കാണിക്കുന്നതാണ് പാക്ഷിക  വിനയെച്ചം 
  • ഉദാഹരണം  : പഠിച്ചാൽ ജയിക്കും , വിളിച്ചാൽ പോകും

Related Questions:

മേയ നാമത്തിന് ഉദാഹരണം ?
ചുട്ടെഴുത്തുകൾ എന്നറിയപ്പെടുന്നത് ഏവ ?
ജാതി വ്യക്തി ഭേദമില്ലാത്ത നാമമാണ് ?
പിൻവിനയെച്ചത്തിന് ഉദാഹരണം ഏത്?
താഴെ പറയുന്നവയിൽ സംജ്ഞാനാമത്തിന് ഉദാഹരണമേത് ?