Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പെണ്മണിവദനം കണ്ടാൽ വെണ്മ‌തി രണ്ടെന്നു മേവിടുന്ന മനം ഉണ്മ നിനച്ചിതിലെല്ലാം വെണ്മതിരണ്ടെന്നു മേവിടും നമനം - അലങ്കാരം ഏത് ?

Aആദിപ്രാസം

Bഅന്ത്യപ്രാസം

Cയമകം

Dലാടാനുപ്രാസം

Answer:

C. യമകം

Read Explanation:

  • അലങ്കാരം - കാവ്യങ്ങൾ ശബ്ദത്തിനോ അർത്ഥത്തിനോ വരുത്തുന്ന ചമത്കാരത്തെ അലങ്കാരം എന്ന് പറയുന്നു
  • ശബ്ദാലങ്കാരം , അർത്ഥാലങ്കാരം എന്നിവയാണ് രണ്ട് തരം അലങ്കാരങ്ങൾ
  • ശബ്ദാലങ്കാരം - അക്ഷരക്കൂട്ടങ്ങളും കൂട്ടക്ഷരങ്ങളും ആവർത്തിച്ചു ശബ്ദ ഭംഗിയുളവാക്കുന്നതാണ് ശബ്ദാലങ്കാരം

ശബ്ദാലങ്കാരങ്ങൾ ആറ് വിധം

  • അനുപ്രാസം
  • ആദ്യാക്ഷരപ്രാസം
  • ദ്വിതീയാക്ഷരപ്രാസം (കേരളപ്രാസം )
  • ഛേകാനുപ്രാസം
  • അന്ത്യാക്ഷരപ്രാസം
  • യമകം
  • യമകം - 'അക്ഷരക്കൂട്ടമൊന്നായിട്ടർത്ഥം ഭേദിച്ചിടും പടി ആവർത്തിച്ചു കഥിച്ചീടിൽ യമകം പാലമാതിരി '
  • രണ്ടോ അതിൽ കൂടുതലോ അക്ഷരങ്ങൾ ക്രമമായി ഒന്നായിട്ടും അർത്ഥഭേദത്തോടും കൂടി ആവർത്തിക്കുന്നതാണ് യമകം
  • ഉദാ : 'പെണ്മണിവദനം കണ്ടാൽ വെണ്മ‌തി രണ്ടെന്നു മേവിടുന്ന മനം ഉണ്മ നിനച്ചിതിലെല്ലാം വെണ്മതിരണ്ടെന്നു മേവിടും നമനം '

Related Questions:

ജാതി വ്യക്തി ഭേദമില്ലാത്ത നാമമാണ് ?
ഭാഷയുടെ സ്വനവ്യവസ്ഥയിൽ അർത്ഥപരമായ വ്യത്യയം സൂചിപ്പിക്കാൻ കഴിയുന്ന ഏറ്റവും ചെറിയ ഏകകത്തിന്റെ പേര്?
താഴെ കൊടുത്തിരിക്കുന്നവയിൽ കണ്ഠ്യമായ അക്ഷരം ഏത്?
'ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയ കട്ടിൽ.' ഈ വാക്യത്തിലെ ദ്യോതക ശബ്ദ‌മേത് ?
'ഹൃദയതാളം' വിഗ്രഹിച്ചെഴുതുക :