App Logo

No.1 PSC Learning App

1M+ Downloads
മോണ്ടിസോറി രീതിയുമായി യോജിക്കാത്തതേത് ?

Aഅദ്ധ്യാപിക നിരീക്ഷകയോ മാർഗ്ഗദർശിയോ ആയി പ്രവർത്തിക്കുക

Bവ്യക്തിഗത പരിശീലനത്തോടൊപ്പം സാമൂഹിക പരിശീലനവും നൽകുക

Cശിശുവികസനത്തിന് സമ്പന്നമായ പഠന സാഹചര്യം ഒരുക്കുക

Dഇന്ദ്രിയങ്ങളിലൂടെ അറിവും അനുഭവവും പകർന്നു കൊടുക്കുക

Answer:

B. വ്യക്തിഗത പരിശീലനത്തോടൊപ്പം സാമൂഹിക പരിശീലനവും നൽകുക

Read Explanation:

മറിയ മോണ്ടിസോറി (Maria Montessori) (1870-1952)

  • ഒരു കൂട്ടത്തിലെ ഓരോ വിദ്യാർത്ഥിയുടെയും മാനസികാവസ്ഥ പ്രത്യേകം കണക്കിലെടുക്കുകയും അവർക്ക് യോജിച്ച രീതിയിലുള്ള വിദ്യാഭ്യാസവും ഉപദേശവും നൽകുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടത് - മറിയ മോണ്ടിസോറി
  • കുട്ടികളുടെ മാനസികവും ശാരീരികവുമായ നൈസർഗിക വികാസത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ മുതിർന്നവരുടെ ബാഹ്യ ഇടപെടൽ ഉണ്ടാകാൻ പാടില്ല എന്നഭിപ്രായപ്പെട്ടത് - മറിയ മോണ്ടിസോറി
  • മോണ്ടിസോറി പഠനരീതിയുടെ പ്രധാനപ്പെട്ട സവിശേഷത - ഇന്ദ്രിയ പരിശീലനം
  • വേദനാജനകമായ ശിക്ഷകളോ ആകർഷകമായ സമ്മാനങ്ങളോ കുട്ടികളുടെ നൈസർഗിക വികാസത്തിന് സഹായിക്കില്ല എന്ന് അഭിപ്രായപ്പെട്ടത് - മറിയ മോണ്ടിസോറി
  • മറിയ മോണ്ടിസോറി വിശ്വസിച്ചിരുന്ന ബോധന രീതി - വേദനാജനകമായ ശിക്ഷകളോ ആകർഷകമായ സമ്മാനങ്ങളോ കുട്ടികളുടെ നൈസർഗിക വികാസത്തിന് സഹായിക്കില്ല
  • ശാരീരികാവയവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം ശീലിക്കാനും ജ്യാമിതീയ, ഭാഷാ പഠനങ്ങൾ ലളിതമാക്കാനുമായി വിവിധ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പഠനമാണ് - പഠനോപകരണങ്ങൾ ഉപയോഗിച്ചുള്ള പരിശീലനം
  • മോണ്ടിസോറി ആവിഷ്കരിച്ച ബോധനരീതിയിലെ മൂന്ന് പ്രധാന പ്രവർത്തനങ്ങൾ :-
    • പ്രായോഗിക ജീവിതത്തിനായുള്ള പരിശീലനം
    • ബോധേന്ദ്രിയ പരിശീലനം
  •  
    • പഠനോപകരണങ്ങൾ ഉപയോഗിച്ചുള്ള പരിശീലനം

Related Questions:

താഴെ തന്നിരിക്കുന്നവയിൽനിന്നും അനുകരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക :

  1. മറ്റുള്ളവരെ നിരീക്ഷിച്ചും അനുകരിച്ചും ആളുകൾക്ക് പുതിയ പെരുമാറ്റങ്ങൾ പഠിക്കാൻ കഴിയുമെന്ന മുൻധാരണകളെ അടിസ്ഥാനമാക്കിയുള്ള സങ്കീർണ്ണമായ പഠനരീതി.
  2. ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ ശാരീരികവും വാക്കാലുള്ളതുമായ പെരുമാറ്റങ്ങൾ പുനർ നിർമ്മിക്കുന്ന ഒരു പ്രക്രിയ.
  3. അനുകരണം എന്നാൽ മറ്റൊന്ന് പോലെ കൃത്യമായി പ്രവർത്തിക്കുക എന്നാണ്.
  4. അനുകരിക്കുന്നതിനും സാമൂഹികജീവിതത്തിൽ അനുവർത്തിക്കുന്നതിനും പ്രേരിപ്പിക്കുന്നതാണ് അനുകരണം.
  5. അനുകരണം പലപ്പോഴും സ്വയമേ സംഭവിക്കുന്നു.
    അദ്ധ്യാപകന് കുട്ടിയോട് ഗാഢമായി സാമീപ്യം ലഭ്യമാക്കുന്ന ശിശുപഠന തന്ത്രം ?
    മോട്ടിവേഷൻ എന്ന പദം ഏത് ഭാഷയിൽ നിന്നാണ് രൂപം കൊണ്ടത് ?
    നേടാനുള്ള അഭിപ്രേരണ സിദ്ധാന്തം ആവിഷ്കരിച്ചതാര് ?
    Which level of need is the most important