App Logo

No.1 PSC Learning App

1M+ Downloads
പഠനത്തിൽ കുട്ടിയ്ക്ക് എത്താൻ കഴിയുന്ന വികസനത്തിന്റെ സമീപസ്ഥ മണ്ഡലത്തിലേക്ക് (zpd) നയിക്കാൻ പര്യാപ്തമല്ലാത്തത്

Aഭാഗികമായി പ്രശ്ന പരിഹരണങ്ങൾ ക്ലാസിൽ അവതരിപ്പിക്കൽ

Bടീച്ചർ പോർഷനുകൾ അവതരിപ്പിക്കൽ

Cപ്രശ്നപരിഹരണം ഡെമോൺ സ്ട്രേറ്റ് ചെയ്യൽ

Dആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കൽ

Answer:

A. ഭാഗികമായി പ്രശ്ന പരിഹരണങ്ങൾ ക്ലാസിൽ അവതരിപ്പിക്കൽ

Read Explanation:

വികസനത്തിന്റെ സമീപസ്ഥ മണ്ഡലം ( Zone of Proximal Development )

  • റഷ്യൻ മനഃശാസ്ത്രജ്ഞനായ ലവ് വൈഗോട്സ്കിയുടെ ആശയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വികസനത്തിന്റെ സമീപസ്ഥ മണ്ഡലം ( Zone of Proximal Development ).
  • 1962 ൽ ഇംഗ്ളീഷിലേക്ക് തർജമ ചെയ്യപ്പെട്ട 'ചിന്തയും ഭാഷയും' എന്ന കൃതിയിൽ ഈ ആശയം അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ മുഖ്യമായ ഊന്നൽ ലഭിച്ചിരുന്നത് 1978 ലെ 'മനസ്സ് സമൂഹത്തിൽ' എന്ന ഗ്രന്ഥത്തിലാണ്.
  • ഓരോ പഠിതാവിനും ഒരു പ്രത്യേക സന്ദർഭത്തിൽ ഒരു പഠനമേഖലയിൽ സ്വന്തം നിലയിൽ എത്തിച്ചേരാവുന്ന ഒരു വികാസനിലയുണ്ട്. അതേസമയം മുതിർന്ന ആളിന്റെ മാർഗനിർദ്ദേശമോ കൂടുതൽ കഴിവുള്ള സഹപാഠിയുടെ സഹായമോ ലഭിക്കുകയാണെങ്കിൽ പ്രസ്തുത പഠനമേഖലയിൽ കുറേക്കൂടി ഉയർന്ന വികാസനിലയിൽ എത്തിച്ചേരാൻ ആ പഠിതാവിന് സാധിക്കും. ഇപ്പറഞ്ഞ രണ്ട് വികാസനിലയും തമ്മിലുള്ള വ്യത്യാസമാണ് വികസനത്തിന്റെ സമീപസ്ഥ മണ്ഡലം.
  • കുട്ടിയുടെ സ്വയംപഠനത്തെ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നതരത്തിൽ അവരുടെ വികാസത്തിന്റെ സമീപസ്ഥ മണ്ഡലത്തിലുള്ള അനുഭവങ്ങൾ ഒരുക്കിക്കൊടുക്കലാണ് വിദ്യാഭ്യാസത്തിന്റെ പങ്ക് എന്നാണ് വൈഗോട്സ്കിയും സമാന ചിന്താഗതിക്കാരായ വിദ്യാഭ്യാസ ചിന്തകരും വിശ്വസിക്കുന്നത്.

Related Questions:

പഠനത്തെ അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾ ശാസ്ത്രീയമായി അളക്കുന്ന രീതിയാണ് ?
പഠന പ്രക്രിയയിൽ പഠിതാവിൻ്റെ നേട്ടങ്ങളെ തുടർച്ചയായും ഘട്ടംഘട്ടമായും വിലയിരുത്തുന്ന സമ്പ്രദായമാണ് :
ഒരു കാര്യം അഥവാ ലക്ഷ്യം നേടുന്നതിൽ ഒരു വ്യക്തി പ്രകടിപ്പിക്കുന്ന അഭിപ്രേരണ ?
The most desirable role expected of a new generation teacher in the classroom is:
താഴെക്കൊടുത്തിരിക്കുന്നവയില്‍ പഠനവൈകല്യത്തില്‍ പെടുന്നതേത് ?