Challenger App

No.1 PSC Learning App

1M+ Downloads
വ്യവഹാരവാദത്തെ (Behaviourism) സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത് ?

Aവ്യവഹാരങ്ങളെല്ലാം ചോദക (Stimulus) - പ്രതികരണ (Response) ബന്ധങ്ങളിൽ അധിഷ്ഠിതമാണ്.

Bജീവികളെ നിരീക്ഷിച്ച് മനുഷ്യരുടെ വ്യവഹാരങ്ങളെക്കുറിച്ച് നിഗമനത്തിലെത്തുക സാധ്യമല്ല.

Cമനഃശാസ്ത്ര സിദ്ധാന്തങ്ങൾക്ക് പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള തെളിവുകൾ ആവശ്യമാണ്.

Dചോദന (Stimulus) - പ്രതികരണങ്ങൾ (Response) തമ്മിലുള്ള അനുബന്ധനമാണ് പഠനം.

Answer:

B. ജീവികളെ നിരീക്ഷിച്ച് മനുഷ്യരുടെ വ്യവഹാരങ്ങളെക്കുറിച്ച് നിഗമനത്തിലെത്തുക സാധ്യമല്ല.

Read Explanation:

വ്യവഹാരവാദം 
  • പാവ്ലോവിന്റെ പഠനങ്ങളെയും സ്വന്തം നിരീക്ഷണങ്ങളെയും അടിസ്ഥാനമാക്കി ജോൺ ബി. വാട്സൺ ഇതിനു രൂപം നൽകി.
  • ജീവികളിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ കണ്ടത്തിയ കാര്യങ്ങൾ മനുഷ്യർക്കും ബാധകമാണെന്ന് കരുതി.
  • മനസ്സ് നിരീക്ഷണവിധേയമല്ലാത്തതിനാൽ അതിനെ അവർ തീർത്തും അവഗണിച്ചു.
  • മനുഷ്യനുൾപ്പെടെയുള്ള എല്ലാ ജീവികളുടെയും വ്യവഹാരങ്ങൾ ചോദക-പ്രതികരണബന്ധങ്ങളിൽ അധിഷ്ഠിതമാണെന്ന് വാദിച്ചു.
  • അനുകരണം, ആവർത്തനം എന്നിവ വഴി ഏതൊരു വ്യവഹാരത്തെയും നാം ആഗ്രഹിക്കുന്ന രീതിയിലേക്കു മാറ്റാനാവുമെന്ന വിശ്വാസത്തെ ബലപ്പെടുത്തി. അതുകൊണ്ടുതന്നെ വലിയ അംഗീകാരം എളുപ്പത്തിൽ കിട്ടി.
  • 1920 മുതൽ 1960 വരെ മന:ശാസ്ത്രമേഖല അടക്കി വാണു.
  • സ്കിന്നർ, തോണ്ടെയ്ക്ക് എന്നിവരായിരുന്നു മറ്റു പ്രധാന വക്താക്കൾ.

Related Questions:

ഒരു പരിസര പഠന പാഠഭാഗം ക്ലാസ്സിൽ വിനിമയം ചെയ്യുമ്പോൾ പരമാവധി ചോദ്യങ്ങൾ ചോദിക്കേണ്ട ഘട്ടം ഏതാണ്?
Paraphrasing in counseling is said to be one of the .....
താഴെപ്പറയുന്നവയിൽ ആലേഖന വൈകല്യ (Dysgraphia) ത്തിൽ ഉൾപ്പെടാത്ത പഠന പ്രശ്നമേത് ?
"Direct Object Teaching' എന്നതിലുടെ പെസ്റ്റലോസി ഉദ്ദേശിച്ചത് :
കുട്ടിയുടെ സർഗ്ഗാത്മകത വളർത്തുന്നതിന് ക്ലാസ്സ്റൂമിൽ നൽകാവുന്ന പ്രവർത്തനമാണ് :