വ്യവഹാരത്തിന്റെ ബാഹ്യ പ്രകടനം കണ്ടുതന്നെ തിരിച്ചറിയാവുന്ന റയ്മണ്ട് കാറ്റലിന്റെ സവിശേഷത ഏത് ?
Aപ്രതലസവിശേഷതകൾ
Bപ്രഭവസവിശേഷതകൾ
Cദ്വിതീയ സവിശേഷത
Dമുഖ്യ സവിശേഷത
Answer:
A. പ്രതലസവിശേഷതകൾ
Read Explanation:
റയ്മണ്ട് കാറ്റലിന്റെ 'പ്രതല-പ്രഭവ' സവിശേഷതാസിദ്ധാന്തം / (Raymond Cattell's Theory of Surface and Source trait)
വ്യക്തിത്വ സവിശേഷതയെ റെയ്മണ്ട് ബി കാറ്റൽ നിർവചിക്കുന്നത് വിവിധ സന്ദർഭങ്ങളിലുള്ള വ്യക്തിയുടെ വ്യവഹാരങ്ങളിൽനിന്ന് അനുമാനിച്ചെടുക്കാവുന്ന വ്യക്തിത്വരൂപഘടനയെന്നാണ്.
1.പ്രതലസവിശേഷതകൾ (Surface traits) :
വ്യവഹാരത്തിന്റെ ബാഹ്യ പ്രകടനം കണ്ടുതന്നെ തിരിച്ചറിയാവുന്ന സവിശേഷതകളാണ് പ്രതല സവിശേഷതകൾ.
ജിജ്ഞാസ, വിശ്വസ്തത, നയചാതുര്യം തുടങ്ങിയവ ഉദാഹരണങ്ങൾ.
2. പ്രഭവസവിശേഷതകൾ (Source traits) :
വ്യക്തിയുടെ വ്യവഹാരങ്ങളുടെ സ്വഭാവം നിർണ്ണയിക്കുന്ന അടിസ്ഥാന വ്യവസ്ഥകളോ പ്രഭാവങ്ങളോ ആണ് പ്രഭവ സവിശേഷതകൾ. അവ പ്രത്യക്ഷത്തിൽ കാണാനാവില്ല, വ്യവഹാരങ്ങളിൽനിന്ന് പരോക്ഷമായി അനുമാനിക്കാനേ കഴിയുകയുള്ളൂ.
അധിശത്വബോധം, വിധേയത്വം, വൈകാരികത തുടങ്ങിയവ ഈ കൂട്ടത്തിൽ പെടുന്നു.