Challenger App

No.1 PSC Learning App

1M+ Downloads
ഫ്രോയിഡിന്റെ അഭിപ്രായത്തില്‍ ഇദ്ദ് പ്രവര്‍ത്തിക്കുന്നത് ?

Aസുഖതത്വം

Bയാഥാര്‍ത്ഥ്യബോധതത്വം

Cസാന്‍മാര്‍ഗ തത്വം

Dഅസ്വാഭാവിക തത്വം

Answer:

A. സുഖതത്വം

Read Explanation:

മനോവിശ്ലേഷണ സിദ്ധാന്തം ( Psycho analytic theory )

  • ആസ്ട്രിയന്‍ മന:ശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡാണ് ഇതിന്റെ ആവിഷ്കര്‍ത്താവ്.
  • കാള്‍ യുങ്ങ്ആല്‍ഫ്രഡ് അഡ്ലര്‍ എന്നിവരാണ് മറ്റു വക്താക്കള്‍.
ഫ്രോയിഡിൻ്റെ  മനസിൻ്റെ ഘടനയെക്കുറിച്ചുള്ള സങ്കല്പങ്ങൾ

1. ഇദ്ദ്

  • മനുഷ്യ മനസ്സിലെ പ്രാകൃതമായ വിചാര വികാര ശക്തിയാണ് ഇദ്ദ്. 
  • ജന്മവാസനകൾ ഇദ്ദിനെ   ഉത്തേജിപ്പിക്കുന്നു.
  • സാന്മാർഗികബോധം (ധാർമികബോധം) ഇല്ലാത്തതിനാൽ എല്ലാ അസാന്മാർഗിക പ്രവർത്തനങ്ങളുടെയും പിന്നിൽ പ്രവർത്തിക്കുന്നത് ഇദ്ദ് ആണ്.
  • ഒരു ജീവി എന്ന നിലയിൽ വ്യക്തിക്ക് ആനന്ദം നൽകുക എന്ന ഒരൊറ്റ ലക്ഷ്യത്തിൽ ഇദ്ദ്  പ്രവർത്തിക്കുന്നു.
  • ഇദ്ദ് സുഖതത്വം (Principle of pleasure) അനുസരിച്ച് പ്രവർത്തിക്കുന്നു.
  • വൈകാരിക നിയന്ത്രണമില്ല.

2. ഈഗോ / അഹം

  •  ഇദ്ദിനെ നിയന്ത്രിക്കുകയും അടക്കി നിർത്തുകയും ചെയ്യുന്ന വൈകാരിക ശക്തിയാണ് അഹം (Ego).
  • ഇദ്ദിൻ്റെ ലക്ഷ്യങ്ങൾ കൂടുതൽ സ്വീകാര്യമായ രീതിയിലൂടെ, വ്യക്തിക്ക് അപകടം സംഭവിക്കാത്ത വിധം നടപ്പിലാക്കുക എന്ന ഉദ്ദേശത്തോടെ ഇദ്ദിൻ്റെ ഊർജ്ജം ഉപയോഗിച്ച് ഇദ്ദിൽ നിന്നു തന്നെയാണ് അഹം വികസിക്കുന്നത്.
  • ഒരു വ്യക്തിയെ യാഥാർത്ഥ്യബോധം ഉൾക്കൊണ്ട് പെരുമാറാൻ സഹായിക്കുന്ന അഹം യാഥാര്‍ത്ഥ്യബോധതത്വം (Principle of reality) അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. 
  • നിയമങ്ങളെ മാനിക്കുന്നു.
3. സൂപ്പര്‍ ഈഗോ / അത്യഹം
  • മനസ്സിൻറെ സാന്മാർഗികമായും സാംസ്കാരികമായും അനുബന്ധനം ചെയ്യപ്പെട്ട അംശമാണ് സൂപ്പർ ഈഗോ.
  • ഇത് യാഥാർത്ഥ്യത്തിന് പകരം ആദർശത്തെയും സാന്മാർഗികതയെയും  പ്രതിനിധാനം ചെയ്യുന്നു.
  • സമൂഹം അംഗീകരിച്ചിട്ടുള്ള സാന്മാർഗിക മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രവർത്തിച്ച് ശരിയും തെറ്റും നിർണയിക്കുന്നതിനാണ് സൂപ്പർ ഈഗോ ശ്രദ്ധിക്കുന്നത്. അതുകൊണ്ട് സാന്മാർഗികതത്വം (Principle of morality) അനുസരിച്ച് അത്യഹം പ്രവർത്തിക്കുന്നുവെന്ന് പറയുന്നു.

 


Related Questions:

ഇലക്ട്രോകോംപ്ലക്സ് എന്നത് ?
Pick the qualities of a creative person from the following:
സിഗ്മണ്ട് ഫ്രോയ്ഡിൻ്റെ അഭിപ്രായത്തിൽ അനീഷ് എന്ന ആൺകുട്ടിക്ക് തൻ്റെ കുട്ടിക്കാലത്ത് അമ്മയോടു തോന്നിയ തീവ്രവികാരം എന്താണ്?
റോഷാ ടെസ്റ്റ് രൂപപ്പെടുത്തിയത് ആര്?

താഴെപ്പറയുന്നവയിൽ സിഗ്മണ്ട് ഫ്രോയ്ഡ്ൻ്റെ മനോലൈംഗിക വികാസഘട്ടങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

  1. ജനനേന്ദ്രിയ ഘട്ടം
  2. ഗുദ ഘട്ടം
  3. പ്രാഗ് യാഥാസ്ഥിതിക സദാചാര ഘട്ടം
  4. പ്രതിരൂപാത്മക ഘട്ടം
  5. നിർലീന ഘട്ടം