App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 1929 ലെ ലാഹോർ സമ്മേളനത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവന ഏതാണ്?

  1. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ അന്തിമലക്ഷ്യം പൂർണ്ണ സ്വരാജാണെന്ന് പ്രഖ്യാപിച്ചു.
  2. ഗാന്ധിജിയുടെ നേത്യത്വത്തിൽ സിവിൽ നിയമലംഘന പ്രക്ഷോഭം ആരംഭിച്ചു.
  3. സുഭാഷ് ചന്ദ്രബോസ് ആയിരുന്നു ലാഹോർ സമ്മേളനത്തിന്റെ അധ്യക്ഷൻ

    A1 മാത്രം

    Bഇവയൊന്നുമല്ല

    C1, 2 എന്നിവ

    Dഎല്ലാം

    Answer:

    C. 1, 2 എന്നിവ

    Read Explanation:

    1929 ലെ ലാഹോർ സമ്മേളനം 

    • അദ്ധ്യക്ഷൻ : ജവഹർ ലാൽ നെഹ്റു 

    ലാഹോർ സമ്മേളനത്തിൽ കൈകൊണ്ട സുപ്രധാന തീരുമാനങ്ങൾ:

    • ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ അന്തിമലക്ഷ്യം പൂർണ്ണ സ്വരാജാണെന്ന് പ്രഖ്യാപിച്ചു  
    • 1930 ജനുവരി 26 ,സ്വാതന്ത്ര്യദിനമായി രാജ്യമെമ്പാടും ആചരിക്കുവാൻ തീരുമാനിച്ചതും ലാഹോർ സമ്മേളനത്തിലായിരുന്നു 
    • ഗാന്ധിജിയുടെ നേതൃത്വത്തിൽ ഒരു സിവിൽ നിയമലംഘന പ്രസ്ഥാനമാരംഭിക്കാൻ തീരുമാനിച്ചതായിരുന്നു മറ്റൊരു സുപ്രധാന തീരുമാനം
    • വട്ടമേശ സമ്മേളനങ്ങൾ  ബഹിഷ്‌കരിക്കുവാൻ തീരുമാനിച്ചു 

    • ലാഹോർ സമ്മേളനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യമായി, 1930 ജനുവരി 26 നു ത്രിവർണ്ണ പതാക ഉയർത്തിക്കൊണ്ടും ദേശഭക്തി ഗാനങ്ങൾ പാടിയും സ്വാതന്ത്ര്യ ദിനം ആഘോഷിക്കപ്പെട്ടു.

    Related Questions:

    In which of the following sessions of INC, was national Anthem sung for the first time?
    കോൺഗ്രസ് പ്രസിഡന്റായ ആദ്യ ഇസ്‌ലാം മതവിശ്വാസി ആര് ?
    As per the Nehru Report, the composition of India’s parliament was as follows:
    A number of political organizations came into existence in India in the latter half of the 19th century. In which year did the Indian National Congress come into being?
    സ്വാതന്ത്യത്തിനു മുമ്പ് ഏറ്റവും കൂടുതൽ തവണ കോൺഗ്രസ് സമ്മേളനത്തിന് വേദിയായ നഗരം ?