Challenger App

No.1 PSC Learning App

1M+ Downloads
മഹാത്മാഗാന്ധി അദ്ധ്യക്ഷത വഹിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സമ്മേളനം :

Aസൂററ്റ് സമ്മേളനം 1907

Bലക്നൌ സമ്മേളനം 1916

Cബൽഗാം സമ്മേളനം 1924

Dഹരിപുര സമ്മേളനം 1938

Answer:

C. ബൽഗാം സമ്മേളനം 1924

Read Explanation:

1919 മുതൽ 1947 വരെയുള്ള കാലഘട്ടത്തെ ഗാന്ധിയൻ യുഗം എന്ന് അറിയപ്പെടുന്നു.ഈ കാലയളവിൽ നടന്ന  കോൺഗ്രസ്സ് സമ്മേളനങ്ങൾ:

1924

• സ്ഥലം - ബെൽഗാം (കർണാടക) 

• പ്രസിഡന്റ് - മഹാത്മാ ഗാന്ധി   

• മഹാത്മാ ഗാന്ധി  പ്രസിഡന്റായിട്ടുള്ള ഒരേയൊരു INC സമ്മേളനമാണ് 1924 ലെ സമ്മേളനം

1925

• സ്ഥലം - കാൺപൂർ 

• പ്രസിഡന്റ് - സരോജിനി നായിഡു 

• INC പ്രസിഡന്റാവുന്ന രണ്ടാമത്തെ വനിതയാണ് സരോജിനി നായിഡു 

• INC പ്രസിഡന്റാവുന്ന ആദ്യത്തെ ഇന്ത്യൻ വനിത കൂടിയാണ്  സരോജിനി നായിഡു  

1937

• സ്ഥലം - ഫൈസ്‌പൂർ 

• പ്രസിഡന്റ് - ജവഹർലാൽ നെഹ്‌റു 

• ഒരു ഗ്രാമത്തിൽ വെച്ച് നടന്ന ആദ്യത്തെ INC സമ്മേളനമാണിത് 

1939

• സ്ഥലം - ത്രിപുരി 

• പ്രസിഡന്റ് - സുഭാഷ് ചന്ദ്ര ബോസ്

• INC യിൽ ആദ്യമായി പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തിയ സമ്മേളനം 

• സുഭാഷ് ചന്ദ്ര ബോസിന് എതിരായി ഗാന്ധിജിയുടെ പിന്തുണയോടെ പട്ടാഭി സീതാരാമയ്യ ആയിരുന്നു മത്സരിച്ചത് 

• INC യുടെ ആദ്യ തെരഞ്ഞെടുക്കപെട്ട പ്രസിഡന്റ് ആണ് സുഭാഷ് ചന്ദ്ര ബോസ് 

1946

• സ്ഥലം - മീററ്റ് 

• പ്രസിഡന്റ് - ആചാര്യ കൃപലാനി

• ഇന്ത്യക്ക്  സ്വാതന്ത്ര്യം കിട്ടുന്നതിന് തൊട്ട് മുമ്പുള്ള INC സമ്മേളനം

• 1947 ൽ സ്വാതന്ത്ര്യം കിട്ടുന്ന സമയത്തെ INC പ്രസിഡന്റ് ആചാര്യ കൃപലാനി ആയിരുന്നു

1948

• സ്ഥലം - ജയ്‌പൂർ 

• പ്രസിഡന്റ് - പട്ടാഭി സീതാരാമയ്യ

• ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമുള്ള ആദ്യത്തെ INC സമ്മേളനം 

1955

• സ്ഥലം - ആവഡി 

• പ്രസിഡന്റ് - യു.എൻ ദെബാർ  

• സോഷ്യലിസം ആണ് കോൺഗ്രസിന്റെ ലക്‌ഷ്യം എന്ന ആശയം മുന്നോട്ട് വെച്ച INC സമ്മേളനം 


Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ ആദ്യത്തെ ദേശീയ പ്രക്ഷോഭം ഏത്?
1901 ലെ കൽക്കട്ട സമ്മേളനത്തിൻ്റെ അധ്യക്ഷൻ ആരായിരുന്നു ?
കിംഗ് മേക്കർ എന്ന അപരനാമത്തിൽ അറിയപ്പെട്ട കോൺഗ്രസ് പ്രസിഡന്റ് ?
കോൺഗ്രസ് പ്രസിഡന്റ് വർഷം മുഴുവനും സംഘടനാപ്രവർത്തനങ്ങൾ നടത്തുകയെന്ന കീഴ്വഴക്കം ആരംഭിച്ചത് ആര് അധ്യക്ഷപദവിയിൽ എത്തിയത് മുതലാണ് ?
ഇന്ത്യൻ താഷ് കോൺഗ്രസ്സിന്റെ അന്തിമ ലക്ഷ്യം പൂർണ്ണസ്വരാജ് ആണെന്നു പ്രഖ്യാപിക്കുന്ന പ്രമേയം പാസ്സാക്കിയ സമ്മേളനം നടന്നത് എവിടെവെച്ചാണ് ?