Challenger App

No.1 PSC Learning App

1M+ Downloads

കുടുംബശ്രീയുടെ ' മുറ്റത്തെ മുല്ല ' പദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. 2018 ൽ പാലക്കാട് ജില്ലയിലാണ് പദ്ധതി ആരംഭിച്ചത് 
  2. പദ്ധതി വഴി 1000 രൂപ മുതൽ 50000 രൂപ വരെ വായ്‌പ്പ ലഭിക്കുന്നു 
  3. 52 ആഴ്ച കാലാവധിയിലാണ് വായ്‌പ നല്‍കുന്നത് 

    Aഎല്ലാം ശരി

    B1 മാത്രം ശരി

    C3 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    മുറ്റത്തെ മുല്ല വായ്പാ പദ്ധതി

    • സംസ്ഥാനത്ത് സഹകരണ വകുപ്പ് കുടുംബശ്രീയുമായി ചേർന്ന് ആരംഭിച്ച വായ്പാ പദ്ധതി
    • പണം അമിത പലിശക്ക് എടുക്കുന്ന സാധാരണക്കാരുടെ പ്രശ്ന പരിഹാരത്തിനാണ് ഈ പദ്ധതി.
    • 1000 രൂപ മുതൽ 50,000 രൂപ വരെ പദ്ധതിയിലൂടെ വായ്പ നൽകും.
    • 2018ൽ പൈലറ്റ് പദ്ധതിയായി പാലക്കാട് ജില്ലയിലാണ് മുറ്റത്തെ മുല്ല ആദ്യം നടപ്പാക്കിയത്, പിന്നീട് 14 ജില്ലകളിലേക്കും വ്യാപിപ്പിച്ചു
    • സഹകരണ വകുപ്പ് കുടുംബശ്രീ സംഘങ്ങൾക്കാണ് വായ്പ അനുവദിക്കുന്നത്.
    • കുടുംബശ്രീക്ക് അത് സംഘങ്ങൾക്കും കുടുംബശ്രീ അംഗങ്ങൾക്കും മുറ്റത്തെ മുല്ല പദ്ധതിയിലൂടെ വായ്പ നൽകുന്നു.
    • പരമാവധി 52 ആഴ്ചകളായാണ് വായ്പ തിരിച്ചടക്കേണ്ടത്. 

    Related Questions:

    മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിൽ അന്വേഷകർക്ക് വേണ്ടി ആരംഭിക്കുന്ന വൈജ്ഞാനിക തൊഴിൽ പദ്ധതി ഏത്?
    2023 ജനുവരിയിൽ വിവിധ കേന്ദ്ര , സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്നും ലഭിക്കേണ്ട സേവനങ്ങളും അവയെക്കുറിച്ചുള്ള വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ആരംഭിക്കുന്ന സംവിധാനം ഏതാണ് ?
    Name the programme introdouced by Government of Kerala for differently abled persons for rehabilitation in 2017 :
    കുട്ടികളിലെ ചിന്താശേഷിയും സർഗ്ഗാത്മകതയും സംരംഭകത്വ മനോഭാവവും വളർത്തിയെടുക്കാൻ വേണ്ടി കുടുംബശ്രീ ആരംഭിച്ച ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതി ?
    കുടുംബശ്രീ ആരംഭിച്ച ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ പേര്