Challenger App

No.1 PSC Learning App

1M+ Downloads

ജുഡീഷ്യൽ റിവ്യൂവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ? 

i) പാർലമെന്റ് നിർമ്മിക്കുന്ന നിയമങ്ങൾ ഭരണഘടനാനുസൃതമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്തിനുള്ള കോടതിയുടെ അധികാരമാണ്  ജുഡീഷ്യൽ റിവ്യൂ

ii) ജുഡീഷ്യൽ റിവ്യൂ  ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് - അമേരിക്കയിൽ നിന്നാണ് 

iii)  ജുഡീഷ്യൽ റിവ്യൂവിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് - അനുച്ഛേദം 13  

Ai ശരി

Bi , ii ശരി

Ciii ശരി

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Read Explanation:

  • ജുഡീഷ്യൽ അവലോകനം(റിവ്യൂ) എന്നത് നിയമങ്ങളുടെയും എക്സിക്യൂട്ടീവ് നടപടികളുടെയും സർക്കാർ തീരുമാനങ്ങളുടെയും ഭരണഘടനാപരവും നിയമസാധുതയും അവലോകനം ചെയ്യാനുള്ള ജുഡീഷ്യറിയുടെ അധികാരത്തെ സൂചിപ്പിക്കുന്നു. 
  • ജുഡീഷ്യൽ റിവ്യൂ, നിയമവാഴ്ചയുടെ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു.
  • ജുഡീഷ്യൽ റിവ്യൂവിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് - അനുച്ഛേദം 13
  • ഭരണഘടനയുടെ 13-ാം അനുച്ഛേദം മൗലികാവകാശങ്ങളുമായി പൊരുത്തപ്പെടാത്തതോ ലംഘിക്കുന്നതോ ആയ ഏതൊരു നിയമവും അസാധുവാകുമെന്ന് പ്രഖ്യാപിക്കുന്നു.
  • അതിനാൽ തന്നെ ഭരണഘടനയുടെ സംരക്ഷകൻ എന്ന നിലയിൽ ഇന്ത്യൻ സുപ്രീം കോടതിക്ക് നിയമങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കാൻ അധികാരമുണ്ട്.
  • ജുഡീഷ്യൽ റിവ്യൂ  ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത്  അമേരിക്കൻ ഭരണഘടനയിൽ നിന്നാണ്

Related Questions:

1950 ൽ സുപ്രീംകോടതി നിലവിൽ വന്നപ്പോൾ എത്ര ജഡ്ജിമാർ ഉണ്ടായിരുന്നു ?
When a Judge of a High Court in India, including the Chief Justice, wishes to resign from office, to whom must they submit their resignation?
ആസാം, മേഘാലയ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളുടെ ഭരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂള്‍ ഏത് ?
താഴെപ്പറയുന്നവയിൽ ഏതാണ് റിട്ടുകളുടെ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയാത്തത് ?
The Chief Justice of India holds the post till...