Challenger App

No.1 PSC Learning App

1M+ Downloads
ആധുനികരീതിയിലുള്ള ആദ്യത്തെ ഇന്ത്യൻ ബാങ്ക് ഏത് ?

Aസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Bഫെഡറൽ ബാങ്ക്

Cകാനറാ ബാങ്ക്

Dബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ

Answer:

D. ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ

Read Explanation:

  • 1770ൽ സ്ഥാപിതമായ “ബാങ്ക്‌ ഓഫ്‌ ഹിന്ദുസ്ഥാൻ" ആണ് ഇന്ത്യയിലെ ആദ്യത്തെ ബാങ്ക്‌. കൊല്‍ക്കത്തയിലാണ്‌ ബാങ്ക്‌ പ്രവര്‍ത്തനമാരംഭിച്ചത്‌.
  • തീര്‍ത്തും തദ്ദേശീയമായ ഇന്ത്യയിലെ ആദ്യത്തെ ബാങ്ക്‌ പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ ആണ്
  • ഇന്ത്യയിലെ കേന്ദ്രബാങ്കാണ്‌ റിസര്‍വ്‌ ബാങ്ക്‌ ഓഫ് ഇന്ത്യ . 1926ലെ ഹില്‍ട്ടണ്‍ യങ്‌ കമ്മീഷന്റെ ശിപാര്‍ശ പ്രകാരം 1935ലാണ്‌ റിസര്‍വ്‌ ബാങ്ക്‌ ഓഫ് ഇന്ത്യ നിലവില്‍ വന്നത്‌.
  • "ബാങ്കേഴ്‌സ്‌ ബാങ്ക്‌” എന്നറിയപ്പെടുന്ന റിസര്‍വ്‌ ബാങ്കിന്റെ സ്ഥാപിത മൂലധനം 5 കോടി രൂപയായിരുന്നു. റിസര്‍വ്‌ ബാങ്കിനെ ദേശസാത്കരിച്ചത്‌ 1949  ജനവരി 1 നാണ് 
  • കൃഷിക്കും ഗ്രാമവികസനത്തിനുമായുള്ള ദേശീയ ബാങ്കാണ്‌ നബാര്‍ഡ്‌.
  • ചെറുകിട വ്യവസായങ്ങൾക്ക്‌ വായ്പ നല്‍കുന്ന ബാങ്കാണ്‌ സിഡ്ബി

Related Questions:

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, മഹിളാ ബാങ്ക് എന്നിവ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിച്ച വർഷം ഏത് ?
സഹകരണം, സ്വയം സഹായം, പരസ്പര സഹായം' എന്നത് ആരുടെ പ്രവർത്തന തത്വമാണ് ?
1969ൽ ബാങ്കുകളുടെ ദേശസാൽക്കരണം നടക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു ?
SIDBI യുടെ പൂർണരൂപമെന്ത് ?

എ.ടി.എം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?

1.കൗണ്ടറില്‍ മറ്റാരും ഇല്ലെന്ന് ഉറപ്പാക്കുക.

2.എ.ടി.എം പിന്‍ നമ്പര്‍ മറ്റൊരാള്‍ക്ക് നല്‍കാതിരിക്കുക.

3.പണം പിന്‍വലിച്ച ശേഷം രസീത് സ്വീകരിച്ച് ബാക്കി പണം ഉറപ്പാക്കുക.

4.ഈ രസീത് അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക