App Logo

No.1 PSC Learning App

1M+ Downloads

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ധമനി ഏത് ?

Aഫെമോറൽ ധമനി

Bകരോറ്റിഡ് ധമനി

Cഅയോർട്ട

Dവിനകാവ

Answer:

C. അയോർട്ട

Read Explanation:

  • മനുഷ്യൻറെ ഹൃദയത്തിൽ നിന്ന് ശരീരകോശങ്ങളിലേക്ക് രക്തം വഹിച്ചുകൊണ്ടുപോകുന്ന രക്തക്കുഴലുകളാണ് ധമനികൾ.
  • രക്തചംക്രമണ വ്യൂഹ(Circulatory system)ത്തിൽ ശുദ്ധവായു അടങ്ങിയ രക്തം ഉൾക്കൊള്ളുന്ന രക്തക്കുഴലാണിത്. കനം കൂടിയ ഭിത്തികളോടുകൂടിയ രക്തവാഹിനികളാണ് ധമനികൾ.
  • മഹാധമനി, പൾമൊണറി ധമനി എന്നിവയാണ് പ്രധാന ധമനികൾ.
  • ധമനികളിൽവച്ച് ഏറ്റവും വലിപ്പം കൂടിയത് മഹാധമനി (Aorta)യാണ്. 
  • ഹൃദയത്തിന്റെ കീഴറകൾ വെൻട്രിക്കിളുകളും മേലറകൾ ഓറിക്കിളുകളുമാണ്.
  • ഇവ രണ്ടും രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. വലതു വെൻട്രിക്കിളിൽ നിന്നുമാണ് ശ്വാസകോശ ധമനി പുറപ്പെടുന്നത്; മഹാധമനി ഇടതു വെൻട്രിക്കിളിൽനിന്നും.
  • വെൻട്രിക്കിളിൽനിന്ന് പൾമൊണറി ധമനിയിലേക്കും മഹാധമനിയിലേക്കുമുള്ള പ്രവേശനദ്വാരങ്ങളിൽ അർധചന്ദ്രാകാര വാൽവുകളുണ്ട്.

Related Questions:

ശ്വേത രക്താണുക്കളുടെ ശാസ്ത്രീയ നാമം ?

കോശമർമ്മം ഇല്ലാത്ത രക്തകോശം ഏത് ?

രക്തത്തിലെ പ്ലാസ്മയുടെ നിറം ?

Which among the following blood group is known as the "universal donor " ?

അമ്മയിൽ നിന്നും പ്ലാസന്റ വഴി കുഞ്ഞിന് ലഭിക്കുന്ന ആന്റിബോഡി ഇവയിൽ ഏത് ?