App Logo

No.1 PSC Learning App

1M+ Downloads
രക്തത്തിലെ ഹീമോഗ്ലോബിന്റെ നിർമ്മാണത്തിനാവശ്യമായ ഘടകമേത് ?

Aസോഡിയം

Bഇരുമ്പ്

Cഫോസ്ഫറസ്

Dഅയോഡിൻ

Answer:

B. ഇരുമ്പ്

Read Explanation:

  • രക്തം - ദ്രവ മാട്രിക്സായ പ്ലാസ്മ , രക്ത കോശങ്ങൾ എന്നീ ഘടകങ്ങൾ അടങ്ങിയ ഒരു ദ്രാവകയോജക കല 
  • രക്തത്തെക്കുറിച്ചുള്ള പഠനം - ഹെമറ്റോളജി 
  • പ്രായപൂർത്തിയായ വ്യക്തിയിലെ രക്തത്തിന്റെ അളവ് - 5 - 5.5 ലിറ്റർ 
  • ഹീമോഗ്ലോബിൻ - ഓക്സിജനെ രക്തത്തിലേക്ക് ആഗിരണം ചെയ്യുന്ന രക്തത്തിലെ ഘടകം 
  • ആരോഗ്യമുള്ള വ്യക്തിയിൽ കാണപ്പെടുന്ന ഹീമോഗ്ലോബിന്റെ അളവ് - 100 മില്ലി ലിറ്റർ രക്തത്തിൽ 12 മുതൽ 16 ഗ്രാം വരെ 
  • ഹീമോഗ്ലോബിൻ തന്മാത്രകൾ ശ്വസനവാതകങ്ങളുടെ സംവഹനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു 
  • ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം - ഇരുമ്പ് 
  • രക്തത്തിൽ ഇരുമ്പിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം - അനീമിയ 
  • ഇരുമ്പ് അടങ്ങിയിടുള്ള ഭക്ഷണ പദാർത്ഥങ്ങൾ - ഇലക്കറികൾ , മത്തൻകുരു , മുതിര , ശർക്കര  

Related Questions:

Which is the rarest blood group?

മനുഷ്യരക്തപര്യയന വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക

  1. എല്ലാ ധമനികളും ശുദ്ധരക്തം വഹിക്കുന്നു.
  2. എല്ലാ സിരകളും അശുദ്ധ രക്തം വഹിക്കുന്നു.
  3. കൊറോണറി ധമനി അശുദ്ധ രക്തം വഹിക്കുന്നു.
  4. ശ്വാസകോശ ധമനി അശുദ്ധ രക്തം വഹിക്കുന്നു.
    രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രവർത്തനമാണ് ഫാഗോസൈറ്റോസിസ്. ഫാഗോസൈറ്റ് ആയി പ്രവർത്തിക്കുന്ന ശ്വേത രക്താണുക്കൾ ഏതെല്ലാം ?
    താഴെപ്പറയുന്നവയിൽ പ്ലാസ്മ പ്രോട്ടീൻ അല്ലാത്തത് ഏത്?
    ബാക്ടീരിയയെ വിഴുങ്ങി നശിപ്പിക്കുകയും ബാക്ടീരിയയെ നശിപ്പിക്കുന്ന രാസവസ്തുക്കൾ നിർമിക്കുകയും ചെയ്യുന്നവയാണ്?