App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ ഏറ്റവും വലിയ കോട്ടയേത് ?

(i) പള്ളിപ്പുറം കോട്ട

(ii) പാലക്കാട് കോട്ട

(iii) ബേക്കൽ കോട്ട

(iv) കണ്ണൂർ കോട്ട

A(iv) മാത്രം

B(ii) മാത്രം

C(1) മാത്രം

D(iii) മാത്രം

Answer:

D. (iii) മാത്രം

Read Explanation:

ബേക്കൽ കോട്ട

  • കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോട്ട
  • കേരളത്തിലെ ഏറ്റവും വലിയ കോട്ട
  • ബദിനൂർ നായ്ക്കന്മാരിലെ ശിവപ്പ നായ്ക്ക് 1650-ൽ ഈ കോട്ട നിർമ്മിച്ചു എന്നാണ് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്.
  • 1763ൽ ഈ കോട്ട മൈസൂരിലെ സുൽത്താനായിരുന്ന ഹൈദരലി കയ്യടക്കി.
  • ഹൈദരലിയുടെ പുത്രൻ ടിപ്പു സുൽത്താന്റെ കാലത്ത്, ഈ കോട്ട തുളുനാടിന്റെയും മലനാടിന്റെയും പ്രധാന ഭരണകേന്ദ്രമായിരുന്നു.
  • ടിപ്പുവിന്റെ പരാജയത്തിനു ശേഷം 1791-ൽ കോട്ട ഉൾപ്പെടുന്ന പ്രദേശം ബ്രിട്ടീഷ് അധീനതയിലായി.
  • നിലവിൽ കോട്ട സംരക്ഷിക്കുന്നത് കേരള പുരാവസ്തു വകുപ്പാണ്
  • 1992ൽ കേന്ദ്ര സർക്കാർ ബേക്കൽ കോട്ടയെ വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു
  • 1995ൽ കേരള സർക്കാർ ഇവിടുത്തെ വിനോദസഞ്ചാര സാധ്യതകൾ വർദ്ധിപ്പിക്കുവാനായി ബേക്കൽ ടൂറിസം ഡെവലപ്മെൻറ് കോർപ്പറേഷൻ രൂപവൽക്കരിച്ചു

Related Questions:

ഇംഗ്ലീഷുകാർ കേരളത്തിൽ നിർമ്മിച്ച ആദ്യത്തെ കോട്ട?
കേരള ചരിത്ര മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?
കണ്ണൂരിലെ സെയിന്റ് ആഞ്ചലോ കോട്ട നിർമ്മിച്ചത് ?
കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കൽ കോട്ട ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
Where is St. Anjalo Fort situated ?