Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ?

Aഇടുക്കി

Bശബരിഗിരി

Cപള്ളിവാസല്‍

Dപേപ്പാറ

Answer:

A. ഇടുക്കി

Read Explanation:

ഇടുക്കി ജലവൈദ്യുത പദ്ധതി

  • കേരളത്തിലെ ഇടുക്കി ജില്ലയിൽ പെരിയാർ നദിയിൽ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് ഇടുക്കി അണക്കെട്ട്.

  • വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ ചെറുതോണിയിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്..

  • കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനാണ് വൈദ്യുതോല്പാദനത്തിനായി നിർമ്മിച്ചിരിക്കുന്ന അണക്കെട്ടിന്റെ ഈ ഉടമസ്ഥാവകാശം.

  • ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടാണിത്.

  • കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണിത്

  • നിലവിൽ വന്നത് - 1976 ഫെബ്രുവരി 12

  • നിർമ്മാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം - കാനഡ

  • സ്ഥാപിത ഉല്പാദന ശേഷി - 780 മെഗാവാട്ട്

  • കുളമാവ് അണക്കെട്ട്, ചെറുതോണി അണക്കെട്ട്, ഇടുക്കി ആർച്ച് ഡാം എന്നിവ ഇതിന്റെ ഭാഗമാണ്

  • വൈദ്യുതി ഉണ്ടാക്കിയതിന് ശേഷം പവർ സ്റ്റേഷനിൽ നിന്ന് ജലം തൊടുപുഴ ആറിൽ എത്തിച്ചേരുന്നു.

  • ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത് - മൂലമറ്റം ( ഇടുക്കി )


Related Questions:

കല്ലട ജലസേചന പദ്ധതി ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി

കേരളത്തിലെ വിവിധ വൈദ്യുതപദ്ധതികളെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത് ?

  1. കേരളത്തിൽ ജലവൈദ്യുത പദ്ധതികളാണ് കൂടുതൽ ഉള്ളത്.
  2. കേരളത്തിലെ വിവിധ വൈദ്യുത സ്രോതസ്സുകളാണ് താപ വൈദ്യുതി, ജലവൈദ്യുതി, കാറ്റ്, സൗരവൈദ്യുതി തുടങ്ങിയവ.
  3. തിരമാലയിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന കേരളത്തിന്റെ പദ്ധതിയാണ് നീണ്ടകര.
  4. പൂർണ്ണമായും വൈദ്യുതികരിച്ച സംസ്ഥാനം എന്നറിയപ്പെടുന്നത് കേരളമാണ്.
    ഇടുക്കി ജില്ലയിലെ ജലവൈദ്യുത പദ്ധതികളില്‍ ഉള്‍പെടാത്തത്‌ കണ്ടെത്തുക.
    കേരളത്തിലെ ആദ്യത്തെ കാറ്റാടി വൈദ്യുത നിലയം ഏത് ?