Question:

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ലിംഫോയ്ഡ് അവയവം ഏത് ?

Aതൈമസ് ഗ്രന്ഥി

Bപ്ലീഹ

Cഅസ്ഥി മജ്ജ

Dഇവയൊന്നുമല്ല

Answer:

B. പ്ലീഹ

Explanation:

  • ലിംഫോസൈറ്റുകളെ പ്രവർത്തന സജ്ജമാക്കുന്ന അവയവങ്ങളെ വിളിക്കുന്ന പേരാണ് ലിംഫോയ്ഡ് അവയവങ്ങൾ.
  • പ്ലീഹയാണ്(Spleen) മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ലിംഫോയ്ഡ് അവയവം.
  • പ്ലീഹയാണ് രക്തത്തിലെ അണുക്കളെ നശിപ്പിക്കുന്നത്‌.
  • അത്യാവശ്യ സമയങ്ങളിൽ ഉപയോഗിക്കുവാൻ കുറെയേറെ രക്തത്തെ സംഭരിക്കുവാനും സ്‌പ്ലീനിന് സാധിക്കും.
  • മനുഷ്യശരീരത്തിലെ ഏറ്റവും പ്രതിരോധശേഷി കൂടിയ അവയവമാണ് പ്ലീഹ. 

Related Questions:

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്? 

  1. ഒരു കോശത്തിന്റെ ആവരണം പ്ലാസ്മ സ്തരം എന്നറിയപ്പെടുന്നു. 
  2. പ്ലാസ്മാസ്തരം ഒരു വരണതാര്യ സ്തരമാണ്

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.പ്ലാസ്മാസ്തരം നിർമ്മിച്ചിരിക്കുന്നത് മാംസ്യവും, കൊഴുപ്പും ,ധാന്യകവും കൊണ്ടാണ്.

2.പ്ലാസ്മാസ്തരത്തിൽ കാണുന്ന ലിപിഡുകൾ  ഫോസ്ഫോ ലിപിഡുകൾ ആണ്.

ആരോഗ്യവാനായ ഒരു വ്യക്തിയുടെ ശ്വാസകോശത്തിലെ വായുവിനിമയവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന അളവുകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

 i)ശ്വസന വ്യാപ്തം        :1100 - 1200 mL  

ii)ഉഛ്വാസ സംഭരണ വ്യാപ്തം :     2500 - 3000 mL 

iii)നിശ്വാസ സംഭരണ വ്യാപ്തം :    1000 - 1100 mL 

 iv) ശിഷ്ട വ്യാപ്തം    :  500 mL  


തെറ്റായ പ്രസ്താവന കണ്ടെത്തുക:

1.കണ്ണിലെ സുതാര്യമായ ഭാഗമാണ് കോർണിയ. 

2.മനുഷ്യശരീരത്തിൽ അന്തരീക്ഷത്തിൽ നിന്നും നേരിട്ട് ഓക്സിജൻ സ്വീകരിക്കുന്ന കണ്ണിലെ ഭാഗമാണ് കോർണിയ. 

3.കോർണിയയുടെ പിൻഭാഗത്തായി കാണുന്ന രക്തപടലത്തിന്റെ ഭാഗമാണ് ഐറിസ്

ക്ഷയരോഗം ഉണ്ടാക്കുന്ന ബാക്ടീരിയ ഏത് ആകൃതിയിൽ കാണപ്പെടുന്നു?