കൃഷിക്ക് ഏറെ അനുയോജ്യമായ ഉത്തര യൂറോപ്യൻ സമതലം രൂപപ്പെട്ടത് ഹിമാനി നിക്ഷേപങ്ങളുടേയും യൂറോപ്പിലെ പ്രധാന നദികളായ വോൾഗ (Volga), ഡോൺ (Don). നെയ്യർ (Dueper) എന്നിവയുടെ എക്കൽ നിക്ഷേപങ്ങളുടേയും ഫലമായാണ്.
വോൾഗ യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദിയാണ്. ഉത്തര യൂറോപ്യൻ സമതലത്തിൽ വ്യാപകമായി കാണുന്ന പുൽമേടാണ് സ്റ്റെപ്പീസ് (Steppes)