കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ?
Aപെരിയാർ
Bഭാരതപ്പുഴ
Cപമ്പ
Dചാലിയാർ
Answer:
A. പെരിയാർ
Read Explanation:
പെരിയാർ
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി
പ്രാചീനകാലത്ത് ‘ചൂർണി’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി
നീളം - 244 കി. മീ
ഉത്ഭവം -തമിഴ്നാട്ടിലെ ശിവഗിരി മലകൾ
ശങ്കരാചാര്യർ 'പൂർണ ' എന്ന് പരാമർശിച്ച നദി
ആലുവാപ്പുഴ ,കാലടിപ്പുഴ എന്നറിയപ്പെടുന്ന നദി
പെരിയാർ ഒഴുകുന്ന ജില്ലകൾ - ഇടുക്കി ,എറണാകുളം
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന നദി
കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള നദി
കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ സ്ഥാപിച്ചിരിക്കുന്ന നദി
കേരളത്തിൽ ഏറ്റവും കൂടുതൽ പോഷക നദികൾ ഉള്ള നദി
പെരിയാറിൽ വെള്ളപ്പൊക്കം ഉണ്ടായ വർഷം - എ . ഡി .1341
പെരിയാറിന്റെ പതന സ്ഥാനം - വേമ്പനാട്ട് കായൽ
പെരിയാറിന്റെ പ്രധാന പോഷകനദികൾ
മുല്ലയാർ
മുതിരപ്പുഴ
ഇടമലയാർ
ചെറുതോണി
പെരിഞ്ഞാൻകുട്ടി
മംഗലപ്പുഴ