App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും വ്യാപകമായ മണ്ണ് ഏതാണ്?

Aകറുത്ത മണ്ണ്

Bഅലുവിയൽ മണ്ണ്

Cഫോറസ്റ്റ് മണ്ണ്

Dസിൽറ്റ് സോയിൽ

Answer:

B. അലുവിയൽ മണ്ണ്

Read Explanation:

അലുവിയൽ മണ്ണ് (എക്കൽ മണ്ണ്)

  • ഇന്ത്യയിൽ ഏറ്റവും വ്യാപകമായ മണ്ണിനം.
  • രാജ്യത്തിന്റെ ഭൂവിസ്ത്യതിയുടെ 40 ശതമാനത്തോളം എക്കല്‍ മണ്ണാണ്‌
  • ഉത്തരേന്ത്യൻ സമതലങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്.
  • നദികളും അരുവികളും വഹിച്ചുകൊണ്ടുവന്ന് നിക്ഷേപിക്കപ്പെടുന്ന മണ്ണ്.
  • നെല്ല് ,കരിമ്പ്, ഗോതമ്പ്, ധാന്യവിളകൾ തുടങ്ങിയവയുടെ കൃഷിക്ക് അനുയോജ്യമായ ഫലപുഷ്ടിയുള്ള മണ്ണ്.
  • പൊട്ടാഷ് ഏറ്റവും കൂടുതലുള്ളതും,ഫോസ്ഫറസ് ഏറ്റവും കുറവുള്ളതുമായ മണ്ണിനം.
  • എക്കൽ മണ്ണിന്റെ നിറം ഇളം ചാരനിറം മുതൽ കടുത്ത ചാരം  നിറം വരെ വ്യത്യാസപ്പെടുന്നു.

ഗംഗാസമതലത്തിലെ ഉപരിഘട്ടത്തിലും മധ്യഘട്ടത്തിലും ആയി രണ്ട് വ്യത്യസ്ത തരം എക്കൽ മണ്ണുകൾ കാണപ്പെടുന്നു:

  1. ഖാദർ
  2. ഭംഗർ
  • ഓരോ വർഷവും സംഭവിക്കുന്ന വെള്ളപ്പൊക്കങ്ങളുടെ ഫലമായി നിക്ഷേപിക്കപ്പെടുന്ന പുതിയ ഇനം എക്കൽ മണ്ണാണ് ഖാദർ.
  • വെള്ളപ്പൊക്ക സമതലങ്ങളിൽ നിന്ന് അകലെ നിക്ഷേപിക്കപെട്ട പഴയ എക്കൽ മണ്ണാണ് ഭംഗർ.

Related Questions:

സസ്യവളർച്ചയ്ക്ക് സുപ്രധാനമായ ജൈവ പദാർത്ഥങ്ങളും ദാതു അംശങ്ങളും പോഷകാംശങ്ങളും ജലവും ഇടകലർന്ന മണ്ണിൻറെ മണ്ഡലം:
എക്കൽ മണ്ണിൻറെ നിറം ..... നെ ആശ്രയിച്ചാണ് രൂപപ്പെടുന്നത്.
പുരാതന കാലത്ത്, ഫലഭൂയിഷ്ഠമായ മണ്ണിന് എന്ത് പേര് നൽകിയിരുന്നു .?
..... സ്ഥാപനത്തിൻറെ ശ്രമഫലമായി ഇന്ത്യയിലെ മണ്ണിനങ്ങളുടെ അന്താരാഷ്ട്രതലത്തിലുള്ള താരതമ്യ പഠനത്തിന് സാധിച്ചു.
വരണ്ട പ്രദേശങ്ങളിലും അർദ്ധ വരണ്ട പ്രദേശങ്ങളിലും കൃഷിക്ക് അനുയോജ്യമല്ലാത്ത സ്ഥലങ്ങൾ ..... ആക്കി മാറ്റണം.