Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ചേരരാജാക്കന്മാരുടെ ശാസനങ്ങളിൽ ഏറ്റവും പഴയത് ഏതാണ് ?

Aതരിസാപ്പള്ളി ശാസനം

Bമാമ്പള്ളി ശാസനം

Cവെള്ളായണി ശാസനം

Dവാഴപ്പള്ളി ശസനം

Answer:

D. വാഴപ്പള്ളി ശസനം

Read Explanation:

വാഴപ്പള്ളി ശാസനം

കേരളത്തിൽ നിന്നുകണ്ടു കിട്ടിയതിൽ വെച്ച് ഏറ്റവും പഴയ ലിഖിതമാണ് വാഴപ്പള്ളി ശാസനം. എഡി 832 ൽ ആണ് വാഴപ്പള്ളി ശാസനം എഴുതപ്പെട്ടത്

എന്നു കണക്കാക്കുന്നു . മലയാളഭാഷ സ്വാതന്ത്ര്യഭാഷയായിമാറുന്ന കൃത്യമായരേഖയാണ് വാഴപ്പള്ളി ശാസനം എന്നുപറയുന്നു . വാഴപ്പള്ളി തലവന മഠത്തിൽ നിന്നുമാണ് ശാസനം കണ്ടെത്തിയത് . ശാസനത്തിന്റെ കാലം എഡി 820 മുതൽ 844 വരെ മഹോദയപുരം ഭരിച്ചിരുന്ന "രാജ രാജശേഖരദേവൻ പരമേശ്വരഭട്ടാരകരന്റെ കാലത്താണ് എന്ന് ചാരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു . ശാസനം തുടങ്ങുമ്പോൾ " നാമശിവായ " എന്ന് മഹാദേവനെ വാഴ്ത്തി തുടങ്ങുന്ന ഏക ശാസനം . വാഴപ്പള്ളി ശാസനമാണ് .


Related Questions:

'തമിഴിലെ 'തലൈ', മലയാളത്തിലെ 'തല', കന്നഡത്തിലെ 'തല എന്നീ പദങ്ങൾ പൂർവ്വ ദ്രാവിഡത്തിലെ ഒരു മൂലപദത്തിൽ നിന്നാണ് ഉണ്ടായിരിക്കുന്നത്. ഈ മൂലപദത്തിൻറെ രൂപം നിർണ്ണയിക്കുന്ന പ്രക്രിയയാണ്
കൽക്കത്ത സർവ്വകലാശാല ഫൊനറ്റിക്സ് മോണോഗ്രാഫ് പരമ്പരയിൽ ഒന്നാമത്തേതായി 1925 ൽ പ്രസിദ്ധപ്പെടുത്തിയ A Brief Account of Malayalam Phonetics ആരുടെ സംഭാവനയാണ്?
മഴൈ -മഴ ഇവിടെ പ്രവർത്തിച്ച നയമേത് ?
ദ്രാവിഡ ഭാഷാകുടുംബത്തിൽ അംഗമല്ലാത്ത ഭാഷ ഏതാണ്?
നിഗീർണ്ണ കർത്തൃക ക്രിയയ്ക്ക് ഉദാഹരണമല്ലാത്തത് ഏത്?