Aമാന്റിൽ
Bപുറകാമ്പ്
Cഭൂവൽക്കം
Dഅകകാമ്പ്
Answer:
C. ഭൂവൽക്കം
Read Explanation:
ഭൂവൽക്കം (The Crust)
ഭൂമിയുടെ ഏറ്റവും പുറമേയുള്ള ഖരഭാഗമാണ് ഭൂവൽക്കം.
ശിലാനിര്‍മിതമായ കട്ടിയുള്ള ഭാഗമാണിത്.
അത്കൊണ്ട് തന്നെ ശിലകളുടെയും ധാതുക്കളുടെയും കലവറ എന്നറിയപ്പെടുന്ന ഭൗമപാളി ഭൂവൽക്കമാണ്.
ഭൂവൽക്കത്തിന്റെ കനം എല്ലായിടത്തും ഒരുപോലെയല്ല.
സമുദ്രതട ഭൂവൽക്കത്തിന് വൻകര ഭൂവൽക്കത്തെ അപേക്ഷിച്ച് കനം കുറവാണ്.
സമുദ്രതട ഭൂവൽക്കത്തിൻെറ കനം ശരാശരി 5 കിലോമീറ്ററും, വൻകര ഭൂവൽക്കത്തിന്റെ ശരാശരി കനം 30 കിലോമീറ്ററും ആണ്.
പ്രധാന പര്‍വതനിരകള്‍ സ്ഥിതിചെയ്യുന്നയിടങ്ങളില്‍ വന്‍കരഭൂവല്‍ക്കം കൂടുതല്‍ കനത്തില്‍ നില കൊള്ളുന്നു.
ഹിമാലയപര്‍വതമേഖലയില്‍ ഭൂവല്‍ക്കത്തിന് 70 കിലോമീറ്ററോളം കനമുണ്ട്.
ബാഹ്യസിലിക്കേറ്റ് മണ്ഡലം’ എന്ന പേരിൽ അറിയപ്പെടുന്നത് ഭൂവൽക്കമാണ്.
ഭൂവൽക്കത്തിൽ വൻകരകളുടെ മുകൾ തട്ടിനെ പറയുന്ന പേരാണ് സിയാൽ.
സിയാലിൽ പ്രധാനമായും അടങ്ങിയിരിക്കുന്ന ലോഹങ്ങൾ സിലിക്കൺ, അലുമിനിയം എന്നിവയാണ്.
സിയാലിന് തൊട്ട് താഴെ കാണപ്പെടുന്ന കടൽത്തറയാണ് സിമ.
ഭൂവൽക്കത്തിൻറെയും മാൻറിലിൻറെയും അതിർവരമ്പാണ് മോഹോറോവിസ് വിച്ഛിന്നത.