App Logo

No.1 PSC Learning App

1M+ Downloads
കേരള ഫോക്ലോർ അക്കാദമിയുടെ പ്രസിദ്ധീകരണം ഏതാണ് ?

Aചിത്രവാർത്ത

Bസാഹിത്യലോകം

Cകേളി

Dപൊലി

Answer:

D. പൊലി

Read Explanation:

കേരള ഫോക്‌ലോർ അക്കാദമി

നാടൻ കലകളെ സംരക്ഷിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി  സ്ഥാപിക്കപ്പെട്ട സ്വയംഭരണ സ്ഥാപനം.

  • കേരള സാംസ്കാരിക വകുപ്പിന്റെ കീഴിൽ 1995 ജൂൺ 28-നാണ് "കേരള ഫോക്‌ലോർ അക്കാദമി " രൂപീകരിക്കപ്പെട്ടത്.

  • പ്രവർത്തനമാരംഭിച്ചത് - 1996 ജനുവരി 20

  • ആസ്ഥാനം - ചിറയ്ക്കൽ,കണ്ണൂർ

അക്കാദമിയുടെ പ്രധാന ചുമതലകൾ :

  • നാടൻ കലകളെക്കുറിച്ചുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക
  • നാടൻ കലകളെക്കുറിച്ചുള്ള മാസികകൾ പ്രസിദ്ധപ്പെടുത്തുക
  • നാടൻ കലകളെക്കുറിച്ചുള്ള പഠനങ്ങൾ നടത്തുക, സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുക
  • ഈ രംഗത്ത് പ്രവർത്തിക്കുന്ന കലാകാരൻമാരെ കണ്ടെത്തി അവർക്ക് പ്രോത്സാഹനവും ധനസഹായവും നൽകുക.

കേരള ഫോക്‌ലോർ അക്കാദമിയുടെ പ്രസിദ്ധീകരണം : 'പൊലി'


Related Questions:

2023ലെ വയലാർ രാമവർമ്മ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി തെരഞ്ഞെടുത്തത് ?
In the Buddhist tradition, what were chaityas primarily used for?
Which of the following statements best highlights the historical and cultural significance of Indian textiles?
ഏത് കലാരൂപവുമായി ബന്ധപ്പെട്ട ചടങ്ങാണ് 'ചൂട്ടുവയ്‌പ്പ് '?
Which of the following harvest festivals is primarily celebrated in the state of Punjab?